ipl-play-off-chances

ഐപിഎല്‍ സീസണ്‍ തുടക്കത്തിലെ ഫോം കണ്ട് കപ്പടിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ച ടീമാണ് പഞ്ചാബ് കിങ്സ്. തുടര്‍ച്ചയായ ആറു വിജയങ്ങള്‍ക്ക് ശേഷം പഞ്ചാബ് ഇന്നലെ തുടര്‍ച്ചയായ അഞ്ചാം തോല്‍വി വഴങ്ങി. 12 മത്സരങ്ങളില്‍ നിന്നും 13 പോയിന്‍റുമായി നാലാം സ്ഥാനത്താണെങ്കിലും ചെന്നൈയില്‍ നിന്നും രാജസ്ഥാനില്‍ നിന്നും ശക്തമായ മത്സരമാണ് പഞ്ചാബ് കിങ്സ് നേരിടുന്നത്. 

ഗുജറാത്ത് ടൈറ്റന്‍സിന് 96.6 ശതമാനം സാധ്യതയാണുള്ളത്. ആര്‍സിബിക്ക് 94.5 ശതമാനമാണ് പ്ലേ ഓഫ് സാധ്യത. മൂന്നാമതുള്ള സണ്‍റൈസേഴ്സിന് 67.4 ശതമാനം സാധ്യതയുണ്ട്. അവസാന സ്ഥാനത്തിനായി മൂന്നു ടീമുകളാണ് മത്സരിക്കുന്നത്. 

മുംബൈയ്ക്കെതിരായ തോല്‍വിയോടെ പഞ്ചാബ് കിങ്സിന്‍റെ പ്ലേ ഓഫ് സാധ്യത 42.7 ശതമാനായി കുറഞ്ഞു. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ജയിച്ചാലും ചെന്നൈ, രാജസ്ഥാന്‍ ടീമുകളുടെ പ്രകടനത്തെ അടിസ്ഥാനമായാണ് പഞ്ചാബ് പ്ലേ ഓഫിലെത്തുക. രണ്ടു മത്സരങ്ങളും ജയിച്ചാലും 17 പോയിന്‍റാണ് പഞ്ചാബിന് ലഭിക്കുക. ചെന്നൈയ്ക്കും രാജസ്ഥാനും 11 മത്സരങ്ങളില്‍ നിന്നും 12 പോയിന്‍റാണുള്ളത്.  

ചെന്നൈയ്ക്ക് ബാക്കിയുള്ളത് മൂന്നു മത്സരങ്ങളാണ്. മൂന്നിലും ജയിച്ചാല്‍ 18 പോയിന്‍റാകും. 0.185 എന്ന പോസറ്റീവ് റണ്‍റേറ്റ് പ്ലേ ഓഫിനുള്ള സാധ്യത അനുകൂലമാക്കുന്നു. ലഖ്നൗ സൂപ്പര്‍ ജെയ്ന്‍റ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരുമായാണ് ചെന്നൈയുടെ അടുത്ത മത്സരങ്ങള്‍.  

മൂന്നു മത്സരങ്ങള്‍ ബാക്കിയുള്ള രാജസ്ഥാന്‍ റോയല്‍സിന് 18 പോയിന്‍റു വരെ നേടാനാകും. മൂന്നു മത്സരങ്ങളും ജയിച്ചാലും നെറ്റ് റണ്‍റേറ്റ് നിര്‍ണായകമാകും. ഒരു മത്സരം തോറ്റാല്‍ സണ്‍റൈസേഴ്സ്, പഞ്ചാബ് കിങ്സ്, ചെന്നൈ സൂപ്പര്‍ കിങ്സ് എന്നിവരുടെ മത്സരഫലങ്ങള്‍ കാത്തിരിക്കേണ്ടി വരും. 

ENGLISH SUMMARY:

After a dominant start with six consecutive wins, Punjab Kings are now struggling following their fifth straight loss, leaving them with 13 points from 12 matches. Their playoff probability has dropped to 42.7%, making their qualification highly dependent on the outcomes of matches involving Chennai Super Kings and Rajasthan Royals. Meanwhile, CSK holds a stronger position with a positive net run rate and three games remaining, potentially reaching 18 points if they maintain their winning streak. As Gujarat Titans and RCB have nearly secured their spots, the battle for the final playoff berth has intensified between Punjab, Chennai, and Rajasthan.