Cricket - Indian Premier League - IPL - Royal Challengers Bengaluru v Kolkata Knight Riders - Shaheed Veer Narayan Singh International Cricket Stadium, New Raipur, India - May 13, 2026 General view inside the stadium as rain covers are seen on the pitch before the match REUTERS/Sahiba Chawdhary

റായ്പുരില്‍ ആരംഭിക്കേണ്ടിയിരുന്ന ബെംഗളൂരു– കൊല്‍ക്കത്ത മല്‍സരം ഗ്രൗണ്ടിലെ ഈര്‍പ്പത്തെ തുടര്‍ന്ന് വൈകുന്നു. ഏഴുമണിക്ക് ടോസ് ഇടേണ്ടതായിരുന്നുവെങ്കിലും ഈര്‍പ്പം കണ്ടതിനെ തുടര്‍ന്ന് നീട്ടിവച്ചു. മല്‍സരം ഉപേക്ഷിച്ചാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വന്‍ തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്. മല്‍സരം ഉപേക്ഷിക്കപ്പെട്ടാല്‍ 12 മല്‍സരങ്ങളില്‍ നിന്ന് ആര്‍സിബി 15 പോയിന്‍റ് എന്ന നിലയിലേക്ക് എത്തും. നിലവില്‍ ആര്‍സിബിക്ക് 14 പോയിന്‍റാണുള്ളത്. കൊല്‍ക്കത്തയ്ക്ക് 10 മല്‍സരങ്ങളില്‍ നിന്ന് 9 പോയിന്‍റാണുള്ളത്. ഇത് 10 പോയിന്‍റായി ഉയരും. മഴ കളിക്കുന്നതിലൂടെ കൊല്‍ക്കത്തയ്ക്ക് നഷ്ടമാകുന്ന രണ്ടാമത്തെ മല്‍സരവുമാകും റായ്പുരിലേത്. പഞ്ചാബുമായുള്ള മല്‍സരം ഉപേക്ഷിക്കപ്പെട്ടതോടെയാണ് ഇതിന് മുന്‍പ് കൊല്‍ക്കത്ത പോയിന്‍റ് പങ്കിട്ടെടുക്കേണ്ടി വന്നത്. 

16 പോയിന്‍റാണ് പ്ലേ ഓഫിലേക്ക് കടക്കാനായി വേണ്ടത്. അതുകൊണ്ട് തന്നെ മല്‍സരം ഉപേക്ഷിക്കപ്പെട്ടാലും അടുത്ത രണ്ട് മല്‍സരങ്ങളില്‍ ഏതെങ്കിലും ഒന്ന് ജയിച്ചാല്‍ ആര്‍സിബി പ്ലേ ഓഫിലേക്ക് എത്തും. പക്ഷേ കൊല്‍ക്കത്തയുടെ നില പരുങ്ങലിലാണ്. ഇന്നത്തെ കളി ഉപേക്ഷിക്കപ്പെടുകയും ശേഷം മല്‍സരം ജയിക്കുകയും ചെയ്താല്‍ പോലും കൊല്‍ക്കത്ത പ്ലേ ഓഫില്‍ കടക്കില്ല. മറ്റു ടീമുകളുടെ ഫലത്തെ കൂടി ആശ്രയിച്ചിരിക്കും കൊല്‍ക്കത്തയുടെ ഭാവി.

റായ്പുരിലെ കളി ഉപേക്ഷിക്കപ്പെട്ടാല്‍ നേട്ടം ഗുജറാത്ത് ടൈറ്റന്‍സിന് കൂടിയാണ്.  ഗുജറാത്തിന് തൊട്ടുതാഴെയാണ് നിലവില്‍ പോയിന്‍റ് പട്ടികയില്‍ ആര്‍സിബിയുള്ളത്. കളി ഉപേക്ഷിക്കപ്പെട്ടാല്‍ ഗുജറാത്തിനെക്കാള്‍ തുല്യ മല്‍സരങ്ങള്‍ കളിച്ചിട്ടും പോയിന്‍റ് കുറവെന്ന നിലയിലേക്കാകും നിലവിലെ ചാംപ്യന്‍മാര്‍ എത്തുക. ഇനിയുള്ള കളികള്‍ ജയിച്ചാലും പരമാവധി 19 ആകും ആര്‍സിബിക്ക് നേടാന്‍ കഴിയുക. ശേഷിക്കുന്ന മൂന്ന് മല്‍സരങ്ങളും ജയിച്ചാല്‍ പഞ്ചാബും 19പോയിന്‍റിലേക്ക് എത്തും. അങ്ങനെ വന്നാല്‍ റണ്‍റേറ്റ് അടിസ്ഥാനമാക്കിയാകും കാര്യങ്ങള്‍ തീരുമാനിക്കപ്പെടുക.

ആദ്യത്തെ ആറു മല്‍സരങ്ങള്‍ തോറ്റ ശേഷമാണ് തുടര്‍ച്ചയായ നാല് ജയങ്ങളുമായി കൊല്‍ക്കത്തെ തങ്ങളുടെ പ്ലേ ഓഫ് സാധ്യത സജീവമാക്കിയത്. കൂട്ടായ പ്രയത്നവും പരിചയ സമ്പത്തും ജാഗ്രതയോടെയുള്ള പ്ലാനിങുമാണ് ജയത്തിന് പിന്നിലെന്നായിരുന്നു ടീമിന്‍റെ സൂപ്പര്‍താരം സുനില്‍ നരെയ്ന്‍റെ പ്രതികരണം. ടീമിലെ എല്ലാവരും അവരവര്‍ക്ക് സാധിക്കുന്നതെല്ലാം ജയിക്കാനായി ചെയ്തുവെന്നും അത് തുടരാന്‍ കഴിയുമെന്നാണ്  പ്രതീക്ഷിക്കുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY:

The highly anticipated clash between Royal Challengers Bengaluru (RCB) and Kolkata Knight Riders (KKR) in Raipur has been delayed due to a wet outfield, with the toss being pushed back from its scheduled 7:00 PM slot. If the match is abandoned, RCB will gain a crucial point, reaching 15 points from 12 matches, making their playoff path easier with just one win required from their next two games. Conversely, KKR would be severely impacted, moving to only 10 points from 11 matches and leaving their fate dependent on other teams' results. This would be the second time KKR shares points due to weather, following a similar washout against Punjab. The situation also benefits Gujarat Titans and Punjab Kings, as it keeps the points table tight and might lead to a Net Run Rate (NRR) battle for the final playoff spots.