Kolkata Knight Riders' Angkrish Raghuvanshi plays a shot during the Indian Premier League cricket match between Royal Challengers Bengaluru and Kolkata Knight Riders in Raipur, India, Wednesday, May 13, 2026. (AP Photo/Abhijit Addya)
പ്ലേഓഫിലേക്ക് കടക്കാന്‍ നിര്‍ണായകമായ മല്‍സരത്തില്‍ ആര്‍സിബിക്കെതിരെ 192 റണ്‍സ് അടിച്ചുകൂട്ടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഫീല്‍ഡിലെ ഈര്‍പ്പം കാരണം വൈകിയാരംഭിച്ച മല്‍സരത്തില്‍ ആദ്യമൊന്ന് പതറിയെങ്കിലും കൊല്‍ക്കത്ത പിടിച്ചുകയറുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്.
ഓപ്പണര്‍മാരായ ഫിന്‍ അലനെ (18)യും അജിന്‍ക്യ രഹാന(19)യെയും തുടക്കത്തിലേ നഷ്ടമായ കൊല്‍ക്കത്തയ്ക്ക് കാമറൂണ്‍ ഗ്രീനി(32)ന്‍റെയും അങ്ക്രിഷ് രഘുവംശിയുടെയും മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് തുണയായത്. കാമറൂണ്‍ ഗ്രീന്‍ മടങ്ങിയതോടെ റിങ്കു സിങു(49*)മായി ചേര്‍ന്നും രഘുവംശി (71) സ്കോര്‍ ഉയര്‍ത്തി.
ഗ്രൗണ്ടിലെ ഈര്‍പ്പത്തെ തുടര്‍ന്ന് ഒന്നേകാല്‍ മണിക്കൂര്‍ വൈകിയാണ് കളി ആരംഭിച്ചത്. ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുജ്, റാസിഖ് സലാം ധര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.