hardik-pandya-mi-unfollow

മുംബൈ ഇന്ത്യന്‍സിനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ ഫോളോ ചെയ്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ. ആര്‍സിബിയോട് തോറ്റ മുംബൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ച ശേഷമാണ് പുതിയ സംഭവങ്ങള്‍. എന്നാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ മുംബൈ ഇന്ത്യന്‍സിനെ ഹാര്‍ദിക്ക് വീണ്ടും ഫോളോ ചെയ്തു. 

150 അക്കൗണ്ടുകളാണ് ഹാര്‍ദിക് പാണ്ഡ്യ ഇന്‍സ്റ്റയില്‍ ഫോളോ ചെയ്യുന്നത്. ഇതില്‍ മുംബൈ ഇന്ത്യന്‍സില്ല. എന്നാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ ഫോളോ ലിസ്റ്റ് 151 ആയി. മുംബൈ ഇന്ത്യന്‍സിനെ വീണ്ടും ഫോളോ ചെയ്തു. ഇതോടെ എന്താണ് ഹാര്‍ദിക്കിന്‍റെ മനസിലിരുപ്പ് എന്നായി ആരാധകരുടെ ചോദ്യം. ഈ സീസണിലെ മുംബൈയുടെ മോശം പ്രകടനത്തിന് പിന്നാലെ ഹാര്‍ദിക്കും ടീം മാനേജ്മെന്‍റും ഇടഞ്ഞോ എന്നാണ് ആരാധകരുടെ ചോദ്യം. 

2024 സീസണിന് മുന്‍പ് ഹാര്‍ദിക്കിനെ ടീമിലേക്ക് കൊണ്ടുവരികയും ക്യാപ്റ്റനാക്കുകയും ചെയ്തതില്‍ മുംബൈ ഇന്ത്യന്‍സ് ആരാധകരില്‍ ഒരു വിഭാഗത്തിന് അമര്‍ഷമുണ്ട്. ഇന്നലത്തെ തോൽവിക്ക് തൊട്ടുപിന്നാലെ ഹാർദിക്ക് ടീമിനെ അണ്‍ഫോളോ ചെയ്തതും ആരാധകര്‍ വലിയ ചര്‍ച്ചയാക്കുന്നുണ്ട്. മുംബൈ ഇന്ത്യൻസിനെ ഒഴിവാക്കിയതിന്റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയില്‍ വൈറലാണ്. 

ഈ സീസണില്‍ ക്യാപ്റ്റന്‍സിക്കൊപ്പം വ്യക്തിഗത പ്രകടനത്തിലും ഹാര്‍ദിക് മോശമായിരുന്നു. എട്ട് മത്സരങ്ങളിൽ നിന്ന് 146 റൺസും നാല് വിക്കറ്റുകളും മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. പരിക്കുകളും സീസണിനെ ബാധിച്ചു. പുറംവേദനയുമായി ബന്ധപ്പെട്ട ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം മുംബൈ ക്യാപ്റ്റന് മൂന്ന് മത്സരങ്ങൾ നഷ്ടമായി. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായും ആര്‍സിബിക്കെതിരെയും സൂര്യകുമാര്‍ യാദവാണ് ടീമിനെ നയിച്ചത്. 

ENGLISH SUMMARY:

Mumbai Indians captain Hardik Pandya sparked a social media frenzy by briefly unfollowing the team's official Instagram account following their elimination from the playoff race. Although he refollowed the account within minutes, raising his following count back to 151, screenshots of the act went viral, leading to intense speculation about a rift with the management. Pandya's captaincy and personal performance have been under heavy scrutiny this season, as he managed only 146 runs and four wickets across eight games. His frequent injury breaks and fitness issues have further complicated the season, with Suryakumar Yadav stepping in to lead the side in his absence.