Mumbai: Mumbai Indians' captain Hardik Pandya during an Indian Premier League (IPL) 2026 T20 cricket match between Mumbai Indians and Sunrisers Hyderabad, in Mumbai, Maharashtra, Wednesday, April 29, 2026. (PTI Photo/Kunal Patil)(PTI04_29_2026_000506A)
വിരാമമാകാതെ മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാപറ്റന്‍ പ്രതിസന്ധി. പുറംവേദനയുമായി ബന്ധപ്പെട്ട ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് മൂന്ന് മത്സരങ്ങൾ നഷ്ടമായിരുന്നു. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായും ആര്‍സിബിക്കെതിരെയും സൂര്യകുമാര്‍ യാദവാണ് ടീമിനെ നയിച്ചത്. ആര്‍സിബിയോട് തോറ്റ മുംബൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചിരുന്നു. ഇനി മൂന്ന് മത്സരങ്ങള്‍ കൂടി ടീമിന് അവശേഷിക്കുന്നുണ്ട്. ഈ മത്സരങ്ങള്‍ക്കായി ഹാര്‍ദിക് ടീമിലേക്ക് തിരികെ വരുമോ എന്നതാണ് അവശേഷിക്കുന്ന ചോദ്യം. താരത്തിന്‍റെ ആരോഗ്യനിലയില്‍ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്.
'ഹാര്‍ദിക്കിന് പുറംവേദനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു, പക്ഷേ ഇതുവരെ പൂർണമായി ഭേദമായിട്ടില്ല. മെഡിക്കൽ സംഘം അദ്ദേഹത്തെ പരിചരിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിന് പരിശീലനം നടത്താനായിട്ടില്ല. അതിനാൽ വ്യക്തമായ അവസ്ഥ മനസിലാക്കാതെ റിസ്ക് എടുക്കാൻ താല്‍പര്യമില്ല . ഇനിയുള്ള സാഹചര്യം ദിവസേന വിലയിരുത്തും. അതിനുശേഷമായിരിക്കും തീരുമാനം എടുക്കുക,' ജയവര്‍ധനെ പറഞ്ഞു.
ഈ സീസണില്‍ ക്യാപ്റ്റന്‍സിക്കൊപ്പം വ്യക്തിഗത പ്രകടനത്തിലും ഹാര്‍ദിക് മോശമായിരുന്നു. എട്ട് മത്സരങ്ങളിൽ നിന്ന് 146 റൺസും നാല് വിക്കറ്റുകളും മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. 2024 സീസണിന് മുന്‍പ് ഹാര്‍ദിക്കിനെ ടീമിലേക്ക് കൊണ്ടുവരികയും ക്യാപ്റ്റനാക്കുകയും ചെയ്തതില്‍ മുംബൈ ഇന്ത്യന്‍സ് ആരാധകരില്‍ ഒരു വിഭാഗത്തിന് അമര്‍ഷമുണ്ട്. ഇന്നലത്തെ തോൽവിക്ക് തൊട്ടുപിന്നാലെ ഹാർദിക്ക് ടീമിനെ അണ്‍ഫോളോ ചെയ്തതും ആരാധകര്‍ വലിയ ചര്‍ച്ചയാക്കുന്നുണ്ട്. മുംബൈ ഇന്ത്യൻസിനെ ഒഴിവാക്കിയതിന്റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയില്‍ വൈറലാണ്.