Rishabh Pant (REUTERS/Abhijit Addya)

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ലക്‌നൗ സൂപ്പര്‍ ജയന്‍റ്സില്‍ നിന്ന് ഏറ്റെടുക്കുന്നത് 15 കോടി രൂപയ്ക്ക്. കഴിഞ്ഞ സീസണില്‍ പന്തിന് ലക്‌നൗ നല്‍കിയത് 27 കോടി രൂപ ആയിരുന്നു. ഐപിഎല്‍ താരലേലത്തില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിഫലത്തുകയായിരുന്നു ഇത്. പന്തിന് പകരം കുല്‍ദീപ് യാദവിനെയാണ് ഡല്‍ഹി ലക്‌നൗവിന് കൈമാറിയത്.

കുല്‍ദീപ് യാദവിന് കഴിഞ്ഞ സീസണില്‍ ഡല്‍ഹി നല്‍കിയത് 13.25 കോടി രൂപയാണ്. ലക്‌നൗ അതേ തുകയ്ക്കാണ് ട്രേഡ് വിന്‍ഡോയില്‍ കുല്‍ദീപിനെ സ്വന്തമാക്കിയത്. ഋഷഭ് പന്തിന് നല്‍കിയ 27 കോടിയില്‍ നിന്ന് കുല്‍ദീപിന് നല്‍കുന്ന 13.25 കോടി കുറയ്ക്കുമ്പോള്‍ അടുത്ത താരലേലത്തില്‍ ലക്‌നൗവിന്‍റെ പക്കല്‍ 13.75 കോടി രൂപ അധികം ഉണ്ടാകും.

രവീന്ദ്ര ജഡേജയ്ക്കുശേഷം ട്രേഡ് വിന്‍ഡോയില്‍ പ്രതിഫലത്തുക കുറച്ച് മറ്റൊരു ടീമിലേക്ക് മാറുന്ന ആദ്യ പ്രമുഖതാരമാണ് ഋഷഭ് പന്ത്. ചെന്നൈ സൂപ്പര്‍ കിങ്സ് 18 കോടി മുടക്കി സ്വന്തമാക്കിയ ജഡേജയെ സഞ്ജു സാംസണ് പകരം രാജസ്ഥാന്‍ ഏറ്റെടുത്തത് 14 കോടി രൂപയ്ക്കായിരുന്നു. എന്നാല്‍ ഈ സീസണില്‍ 14 മല്‍സരങ്ങളില്‍ നിന്ന് 10 വിക്കറ്റ് മാത്രമായിരുന്നു താരത്തിന്‍റെ സമ്പാദ്യം.

സീസണിലെ മോശം പ്രകടനമാണ് പന്തിനും കുല്‍ദീപിനും ഒരുപോലെ വിനയായത്. പന്ത് നയിച്ച ലക്‌നൗ സൂപ്പര്‍ ജയന്‍റ്സ് 2026 ഐപിഎല്‍ പോയന്‍റ് പട്ടികയില്‍ ഏറ്റവും താഴെയായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല, ബാറ്ററെന്ന നിലയിലും ശരാശരി പ്രകടനം മാത്രമേ പന്തിന് പുറത്തെടുക്കാനായുള്ളു. 13 ഇന്നിങ്സുകളില്‍ നിന്ന് ആകെ 312 റണ്‍സ്. സ്ട്രൈക്ക് റേറ്റ് 138.05 മാത്രം. 14 കളികളില്‍ ടീം ജയിച്ചത് നാലെണ്ണത്തില്‍ മാത്രം.

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്‍റെ പ്രധാന താരങ്ങളിലൊരാളായിരുന്ന കുല്‍ദീപ് യാദവ് 2026 സീസണില്‍ പാടേ നിറംമങ്ങി. 11 ഇന്നിങ്സുകളില്‍ നിന്ന് 10 വിക്കറ്റ് മാത്രം! 37 ഓവറുകള്‍ എറിഞ്ഞ താരത്തിന്‍റെ ഇക്കോണമി റേറ്റും പരിതാപകരമായിരുന്നു. 10.29. 2022ല്‍ ഡ‍ല്‍ഹിയിിലെത്തിയ കുല്‍ദീപ് ഇതുവരെ 65 മല്‍സരങ്ങളില്‍ നിന്ന് 72 വിക്കറ്റ് നേടിയിട്ടുണ്ട്. 8.24 ആണ് ഓവറോള്‍ ഇക്കോണമി റേറ്റ്.

ENGLISH SUMMARY:

In one of the most sensational player transfers in Indian Premier League history, explosive wicketkeeper-batter Rishabh Pant has officially completed a blockbuster trade back to his former franchise, the Delhi Capitals. To make this high-profile homecoming a reality, Pant accepted a massive pay cut of twelve crore rupees, reducing his previously record-breaking salary of twenty-seven crore down to fifteen crore. Moving in the opposite direction as a direct player swap, premier Indian left-arm wrist-spinner Kuldeep Yadav has been traded from Delhi to the Lucknow Super Giants. Kuldeep transitions to the Lucknow-based franchise while retaining his existing contractual fee of thirteen point five crore rupees. This strategic reshuffle was highly anticipated by cricket pundits following a largely underwhelming tournament campaign for both marquee players throughout the recent cricket season. Pant's former team Lucknow will now head into the upcoming mini-player auction with a massive purse advantage of over thirteen crore rupees thanks to this newly structured trade equation.