Indian cricketer Shanthakumaran Sreesanth (L) gestures after taking his fifth wicket against Sri Lanka on the third day of the second Test match at the Green Park Stadium in Kanpur on November 26, 2009 as teammate Gautam Gambhir (R) looks on. Sri Lanka are currently 57 runs for the loss of four wickets in their second innings trailing by 356 runs at the end of third day's play. AFP PHOTO/ MANAN VATSYAYANA

ഐപിഎലിനിടെ വാതുവയ്പ് ആരോപണം ഉയര്‍ന്നത് മനസില്‍ വച്ച് ഗൗതം ഗംഭീര്‍ തന്നെ ദേശദ്രോഹിയെന്ന് വിളിച്ച് അപമാനിച്ചുവെന്നും കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞുവെന്നും വെളിപ്പെടുത്തി എസ്. ശ്രീശാന്ത്. 2023 ലെ ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിനിടെയായിരുന്നു ഗംഭീര്‍ ഇങ്ങനെ പെരുമാറിയതെന്നും ലല്ലന്‍ടോപിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞു. ഗംഭീറിനെതിരെ ബൗണ്‍സര്‍ എറിഞ്ഞതിനായിരുന്നു ഇത്തരത്തിലെ പ്രതിഷേധം. 

'ഓവറിലെ ആദ്യ പന്ത് ഗംഭീര്‍ മുന്നോട്ടിറങ്ങി കളിച്ചു. എന്‍റെ ഗെയിമിനെ കുറിച്ച് അദ്ദേഹത്തിന് നിശ്ചയമുണ്ട്. നല്ല ക്രിക്കറ്ററാണല്ലോ. ഗംഭീറിന്‍റെ കോച്ചിങിനെ കുറിച്ച് എനിക്കത്ര അറിയില്ല. ഞാന്‍ ബൗണ്‍സര്‍ എറിഞ്ഞു. അപ്പോള്‍ അദ്ദേഹം എന്നെ 'വാതുവയ്പുകാരന്‍' എന്ന് വിളിച്ചു. ആ വിളി ഞാന്‍ വ്യക്തമായി കേട്ടു. അടുത്തെത്തിയ ഞാന്‍, നിങ്ങള്‍ ഓക്കെയാണോ എന്ന് ചോദിച്ചതോടെ അസഭ്യം പറയുകയായിരുന്നു'- ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു. 

2007 ലെ ട്വന്‍റി 20 ലോകകപ്പ് ടീമിലും 2011 ലെ ഏകദിന ലോകകപ്പ് നേടിയ ടീമിലും ഗംഭീറും ശ്രീശാന്തും അംഗങ്ങളായിരുന്നു. പക്ഷേ കരിയറിന്‍റെ അവസാന സമയങ്ങളില്‍ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. 

2013ലെ  ഐപിഎലിനിടെയാണ് വാതുവയ്പ് ആരോപണത്തെ തുടര്‍ന്ന് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് പിന്നീട് ഏഴുവര്‍ഷമായി കുറച്ചു.  ഇതനുസരിച്ച് 2020 മുതല്‍ ശ്രീശാന്തിന് കളിക്കളത്തിലേക്ക് മടങ്ങിയെത്താമായിരുന്നു. അതേസമയം, ഗംഭീറാവട്ടെ ഇന്ത്യന്‍ ടീമിന്‍റെ ഹെഡ് കോച്ചായി മാറി. ഗംഭീറിന് കീഴില്‍ ഇന്ത്യ ഐസിസി ചാംപ്യന്‍സ് ട്രോഫി(2025) ഉം 2026 ല്‍ ട്വന്‍റി 20 ലോകകപ്പും നേടി. 

ENGLISH SUMMARY:

Former Indian fast bowler S. Sreesanth has made explosive allegations against national head coach Gautam Gambhir, claiming the batsman verbally abused him and labeled him a traitor during a Legends League Cricket match. Speaking in an interview with The Lallantop, Sreesanth revealed that the altercation was triggered after he bowled a sharp bouncer during their 2023 tournament encounter. According to the pacer, Gambhir immediately retaliated by calling him a "fixer" on the pitch, directly referencing his controversial 2013 Indian Premier League spot-fixing controversy. Despite both cricketers being teammates during India's historic 2007 T20 World Cup and 2011 ODI World Cup victories, their professional relationship severely deteriorated over the subsequent years. While Sreesanth managed a return to competitive cricket in 2020 after his lifetime BCCI ban was legally reduced to seven years, Gambhir transitioned into highly successful administrative coaching roles. Under Gambhir's current high-profile tenure as the head coach, the Indian cricket team has achieved monumental heights, securing both the 2025 ICC Champions Trophy and the 2026 T20 World Cup titles.