ലഖ്നൗ സൂപ്പര്‍ ജെയന്‍റിസിനെതിരായ വിജയത്തോടെ ഐപിഎല്‍ പ്ലേ ഓഫിലേക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. അതേസമയം, തോല്‍വിയോടെ ലഖ്നൗവിന്‍റെ സാധ്യതകള്‍ ഇല്ലാതായി. 11 മത്സരങ്ങളില്‍ നിന്നും എട്ടു തോല്‍വിയാണ് ലഖ്നൗവിനുള്ളത്.
11 മത്സരങ്ങളില്‍ നിന്നും ആറു ജയം, അഞ്ച് തോല്‍വി എന്നിങ്ങനെയാണ് ചെന്നൈയുടെ അക്കൗണ്ടിലുള്ളത്. ആകെ 12 പോയിന്‍റ്. ചെന്നൈയെ കൂടാതെ ആര്‍സിബി, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ക്കും 12 പോയിന്‍റ് വീതമാണ്. നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തിലാണ് ചെന്നൈ അഞ്ചാം സ്ഥാനത്ത് എത്തിയത്. 12 പോയിന്‍റുള്ള ആര്‍സിബിക്ക് +1.234 ആണ് റണ്‍റേറ്റ്. ചെന്നൈയ്ക്ക് +0.185. 11 മത്സരങ്ങളില്‍ നിന്നും 12 പോയിന്‍റുള്ള രാജസ്ഥാന്‍ റോയല്‍സിന് +0.082 ആണ് റണ്‍ റേറ്റ്.
ഇനിയുള്ള മൂന്നു മത്സരങ്ങളില്‍ രണ്ടിലെങ്കിലും ജയിച്ചാല്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് പ്ലേ ഓഫിലേക്ക് മുന്നേറാം. അടുത്ത മത്സരം ലഖ്നൗ സൂപ്പര്‍ ജെയന്‍റിസിനെതിരെ അവരുടെ ഹോം മൈതാനത്താണ്. പിന്നീട് സണ്‍റൈസേഴ്സും ഗുജറാത്ത് ൈടറ്റന്‍സുമാണ് ചെന്നൈയുടെ എതിരാളികള്‍.
ലഖ്നൗ ഉയര്‍ത്തിയ 204 റൺസ് വിജയലക്ഷ്യം മറികടന്ന ചെന്നൈയുടെ വിജയത്തിനൊരു പ്രത്യേകതയുണ്ട്. 2019 സീസണിന് ശേഷം ആദ്യമായാണ് ചെന്നൈ സൂപ്പര്‍ കിങ്സ് 180 റണ്‍സിന് മുകളില്‍ ചെയ്സ് ചെയ്ത് വിജയിക്കുന്നത്.