Guwahati: Rajasthan Royals' Vaibhav Sooryavanshi warms up before an Indian Premier League (IPL) 2026 T20 cricket match between Rajasthan Royals and Chennai Super Kings, at ACA Stadium, Barsapara, in Guwahati, Assam, Monday, March 30, 2026. (PTI Photo/Swapan Mahapatra) (PTI03_30_2026_000324A) *** Local Caption ***
ഇന്ത്യന്‍ ക്രിക്കറ്റിലെ കൗമാര വിസ്മയം വൈഭവ് സൂര്യവംശിയെ ഐപിഎലില്‍ കളിപ്പിക്കുന്നതിനെതിരെ ആക്ടിവിസ്റ്റ് രംഗത്ത്. ബാലവേല രാജ്യത്ത് നിരോധിച്ചതാണെന്നും 15 വയസ് മാത്രം പ്രായമുള്ള വൈഭവിനെ പ്രഫഷനല്‍ ക്രിക്കറ്റില്‍ കളിപ്പിക്കുന്നത് ചൂഷണമാണെന്നും കോടതിയെ സമീപിക്കുമെന്നുമാണ് ആക്ടിവിസ്റ്റായ സിഎം ശിവകുമാര്‍ നായക് പറയുന്നത്. രാജസ്ഥാന്‍ റോയല്‍സ് വൈഭവിനെ ചൂഷണം ചെയ്യുകയാണെന്നും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും വൈഭവ് ഒരു കുട്ടിയാണെന്നും നായക് ചൂണ്ടിക്കാട്ടുന്നു.
'പ്രായപൂര്‍ത്തിയാകാത്ത ഒരാളെ എങ്ങനെയാണ് ഇത്തരം വലിയ ലീഗ് മല്‍സരങ്ങളില്‍ കളിപ്പിക്കാന്‍ കഴിയുക? പഠനത്തില്‍ ശ്രദ്ധിക്കേണ്ട സമയമാണിത്. സ്കൂളില്‍ പോയി വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനുള്ള സാഹചര്യമാണ് വൈഭവിന് ഇപ്പോള്‍ വേണ്ടത്. ഈ ഇളം പ്രായത്തില്‍ ക്രിക്കറ്റ് കളിച്ച് നടക്കേണ്ടതല്ല' എന്നുമാണ് വൈറല്‍ വിഡിയോയില്‍ നായകിന്‍റെ വാദം. രാജസ്ഥാന്‍ റോയല്‍സ് മാനേജ്മെന്‍റിനെതിരെ പൊലീസിനെയും കോടതിയെയും സമീപിക്കുമെന്നും വൈഭവിന്‍റെ കാര്യത്തില്‍ ബാലാവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും ബാലവേല നിയമം ലംഘിക്കപ്പെട്ടുവെന്നും നായക് ആരോപിക്കുന്നു.
14 വയസും 23 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് ഐപിഎലില്‍ വൈഭവ് അരങ്ങേറ്റം കുറിച്ചത്. ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞതാരവും വൈഭവ് തന്നെ. പ്രായത്തില്‍ ചെറുതാണെങ്കിലും ബുംറയടക്കമുള്ള അടിച്ചുപറത്തിയാണ് വൈഭവ് സീസണില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചത്. രണ്ട് സെഞ്ചറിയും താരം നേടി.