Mumbai: Sunrisers Hyderabad's Heinrich Klaasen interacts with Mumbai Indians' captain Hardik Pandya, left, after his team's win during an Indian Premier League (IPL) 2026 T20 cricket match between Mumbai Indians and Sunrisers Hyderabad, in Mumbai, Maharashtra, Wednesday, April 29, 2026. (PTI Photo/Kunal Patil)(PTI04_29_2026_000554A)

Mumbai: Sunrisers Hyderabad's Heinrich Klaasen interacts with Mumbai Indians' captain Hardik Pandya, left, after his team's win during an Indian Premier League (IPL) 2026 T20 cricket match between Mumbai Indians and Sunrisers Hyderabad, in Mumbai, Maharashtra, Wednesday, April 29, 2026.

 

ഐപിഎലില്‍  മുംബൈ ഇന്ത്യന്‍‌സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 6 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈയുടെ തട്ടകത്തിലാണ് ഹൈദരാബാദ് ജയം സ്വന്തമാക്കിയത്. മുംബൈ ഉയർത്തിയ 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 18.4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. അർധസെഞ്ചറി നേടിയ ട്രാവിസ് ഹെഡ് (76), ഹെൻറിച്ച് ക്ലാസൻ (65*) അഭിഷേക് ശർമ (45), സലിൽ അറോറ (30*) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് കൂറ്റൻ വിജയലക്ഷ്യം ഹൈദരാബാദ് മറികടന്നത്. സ്കോര്‍ ‍മുംബൈ ഹൈദരാബാദ് 243/5. ഹൈദരാബാദ്: 249/4.

 

മുംബൈയ്ക്കു വേണ്ടി സെഞ്ചറി നേടിയ റയാൻ റിക്കിൾട്ടന്റെ (55 പന്തിൽ 123) ഇന്നിങ്സ് പാഴായി. സീസണിൽ തുടർച്ചയായ അഞ്ചാം ജയത്തോടെ ഹൈദരാബാദ് മൂന്നാം സ്ഥാനത്തേയ്ക്കു കയറി. മുംബൈ ഒൻപതാം സ്ഥാനത്താണ്. ഓപ്പണർമാരായ അഭിഷേക് ശർമയും ട്രാവിസ് ഹെഡും ചേർന്ന് മിന്നും തുടക്കമാണ് ഹൈദരാബാദിന് നൽകിയത്. പവർപ്ലേയിൽ ഇരുവരും ചേർന്ന് 92 റൺസാണ് അടിച്ചെടുത്തത്. 

 

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ, 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 243 റൺസെടുത്തത്. സെഞ്ചറി നേടി പുറത്താകാതെ നിന്ന ഓപ്പണർ റയാൻ റിക്കിൾട്ടനിന്റെ ബാറ്റിങ്ങാണ് മുംബൈയ്ക്ക് വമ്പൻ സ്കോർ സമ്മാനിച്ചത്. എട്ട് സിക്സുകളും പത്തു ഫോറുകളുമാണു റിക്കിൾട്ടൻ ബൗണ്ടറി കടത്തിയത്. വിൽ ജാക്സ് ( 46), ഹാർദിക് പാണ്ഡ്യ ( 31), നമൻ ധീർ ( 22) എന്നിവരാണ് മുംബൈയുടെ മറ്റു പ്രധാന സ്കോറർമാർ. സൂര്യകുമാര്‍ യാദവ് ഇന്നും നിരാശപ്പെടുത്തി.   അഞ്ചുപന്തില്‍ 5 റണ്‍സ് നേടി സൂര്യ പുറത്തായി. 

ENGLISH SUMMARY:

Sunrisers Hyderabad pulled off a sensational six-wicket victory over Mumbai Indians in a high-scoring IPL clash at Wankhede Stadium. Chasing a massive 244-run target, Hyderabad achieved the total in just 18.4 overs thanks to explosive innings from Travis Head, Heinrich Klaasen, and Abhishek Sharma. Mumbai opener Ryan Rickelton’s unbeaten century went in vain despite helping his team post 243 runs. The win marks Hyderabad’s fifth consecutive victory of the IPL season, boosting them to third place in the points table.