vaibhav-suryavanshi-crying

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സര ശേഷം രാജസ്ഥാന്‍ റോയല്‍സ് താരം വൈഭവ് സൂര്യവംശി കരയുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍. മത്സര ശേഷം ഗ്രൗണ്ടില്‍ സങ്കടപ്പെട്ടിരിക്കുന്ന വൈഭവിന് അടുത്തേക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം എത്തി ആശ്വസിപ്പിക്കുന്നതാണ് വിഡിയോ. 

തൊപ്പി ഉപയോഗിച്ച് മുഖം പൊത്തിയിരിക്കുന്ന വൈഭവ് സൂര്യവംശിയുടെ അടുത്തേക്കാണ് കൊല്‍ക്കത്ത താരം എത്തുന്നത്. വൈഭവിന്‍റെ  പിന്നില്‍  നിന്നുള്ള വിഡിയോയില്‍  ഇരുവരും സംസാരിച്ചിരിക്കുന്നതും കാണാം. നേരത്തെ പുറത്തായാലും ടീം തോറ്റാലും വികാരങ്ങൾ മറച്ചുവെക്കാത്ത താരം, 15 വയസുകാരന്‍റെ സ്വാഭാവികമായ മനസ് എന്നാണ് എക്സില്‍ വന്ന പോസ്റ്റ്. വൈഭവ് ഒരു കുട്ടിയാണെന്നും ഇത് സ്വാഭാവിക പ്രതികരണമാണെന്നുമാണ് ഒരു കമന്‍റ്. 

ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ റോയല്‍സ് ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് എടുത്തത്. ഓപ്പണിങില്‍ യശസ്വി ജയ്സ്വാള്‍ 39 റണ്‍സും വൈഭവ് സൂര്യവംശി 46 റണ്‍സുമെടുത്തു. വൈഭവാണ് ടീമിന്‍റെ ടോപ്പ് സ്കോറര്‍. 81 റണ്‍സ് നേടിയ ഓപ്പണിങ് കൂട്ടുകെട്ട് ഒന്‍പതാം ഓവറില്‍ പൊളിഞ്ഞ ശേഷം രാജസ്ഥാന്‍ ബാറ്റിങ് നിര തകര്‍ന്നതാണ് ടീമിനെ ചെറിയ സ്കോറിലേക്ക് എത്തിച്ചത്. 

മറുപടി ബാറ്റിങില്‍ റിങ്കു സിങിന്‍റെ അര്‍ധ സെഞ്ചറിയുടെ ബലത്തില്‍ കൊല്‍ക്കത്ത രണ്ടു പന്ത് ബാക്കി നില്‍കെ വിജയം രണ്ടു. അന്‍സുള്‍ റോയ് 29 റണ്‍സും റോവ്മന്‍ പവല്‍ 23 റണ്‍സും കാമറൂണ്‍ ഗ്രീന്‍ 27 റണ്‍സുമെടുത്തു. 

ENGLISH SUMMARY:

Vaibhav Suryavanshi crying after Rajasthan Royals' match against Kolkata Knight Riders has gone viral on social media, showcasing a poignant moment of youthful emotion in the IPL. A Kolkata Knight Riders player was seen consoling the young Rajasthan Royals player after the match, highlighting sportsmanship.