Hyderabad: Sunrisers Hyderabad's Abhishek Sharma during the Indian Premier League (IPL) 2026 T20 cricket match between Sunrisers Hyderabad and Rajasthan Royals, at Rajiv Gandhi International Stadium in Hyderabad, Telangana, Monday, April 13, 2026. (PTI Photo/Shahbaz Khan)(PTI04_13_2026_000344A)

Hyderabad: Sunrisers Hyderabad's Abhishek Sharma during the Indian Premier League (IPL) 2026 T20 cricket match between Sunrisers Hyderabad and Rajasthan Royals, at Rajiv Gandhi International Stadium in Hyderabad, Telangana, Monday, April 13, 2026. (PTI Photo/Shahbaz Khan)(PTI04_13_2026_000344A)

രാജസ്ഥാന്‍ റോയല്‍സിനെതിരെ  തകര്‍പ്പനടി കാണാന്‍ കാത്തിരുന്ന ആരാധകരെ നിരാശരാക്കി അഭിഷേക് ശര്‍മ പൂജ്യത്തിന് പുറത്തായപ്പോള്‍ കൂടെപ്പോന്നത് നാണക്കേടിന്‍റെ പുതിയ റെക്കോര്‍ഡാണ്. 2026 ല്‍ ട്വന്‍റി 20യില്‍ പൂജ്യത്തിന് ഏറ്റവുമധികം തവണ പുറത്താകുന്ന ബാറ്ററെന്ന 'റെക്കോര്‍ഡാണ്' അഭിഷേക് കുറിച്ചത്. രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇത് ഏഴാം തവണയാണ് അഭിഷേക് പൂജ്യത്തിന് പുറത്താകുന്നത്. ആകെ കളിച്ച 17 ഇന്നിങ്സുകളില്‍ നാലുവട്ടം പൂജ്യത്തിന് പുറത്തായ കൂപ്പര്‍ കൊണോലിയാണ് രണ്ടാമത്. 

ട്വന്‍റി20യില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ ബാറ്ററും നിലവില്‍ അഭിഷേകാണ്. രോഹിത് ശര്‍മയെയും സഞ്ജുവിനെയുമാണ് താരം മറികടന്നത്. 2018 ല്‍ 32 ഇന്നിങ്സുകള്‍ കളിച്ച രോഹിത് ശര്‍മയും 2024 ല്‍ 32 ഇന്നിങ്സുകള്‍ കളിച്ച സഞ്ജുവും ആറു തവണ വീതമാണ് പൂജ്യത്തിന് പുറത്തായിരുന്നത്. 

സണ്‍റൈസേഴ്സിന്‍റെ ഐപിഎല്‍ ചരിത്രത്തിലാവട്ടെ  ആദ്യ പന്തില്‍ തന്നെ ഇതിന് മുന്‍പ് പുറത്തായിട്ടുള്ളത് ശിഖര്‍ ധവാന്‍ മാത്രമായിരുന്നു. 2018 ലെ ക്വാളിഫയറില്‍ ചെന്നൈക്കെതിരെയായിരുന്നു ധവാന്‍റെ പുറത്താകല്‍. ഇന്നലത്തെ കളിയോടെ അഭിഷേക് ഈ പട്ടികയിലും ഇടം പിടിച്ചു. 24–ാം തവണയാണ് എതിര്‍ ടീം അക്കൗണ്ട് തുറക്കുന്നതിന് മുന്‍പേ ഓപ്പണറെ രാജസ്ഥാന്‍ റോയല്‍സ് പുറത്താക്കുന്നത്. മുംബൈ ഇന്ത്യന്‍സാണ് (22) രണ്ടാമത്. ഇന്നിങ്സിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തുന്നതിലും രാജസ്ഥാന്‍ റോയല്‍സ് ലീഗ് റെക്കോര്‍ഡ് കുറിച്ചു. 

ഐപിഎല്‍ ഇന്നിങ്സില്‍ ആദ്യ പന്തില്‍ ഇത് നാലാംവട്ടമാണ് ജോഫ്ര ആര്‍ച്ചര്‍ വിക്കറ്റ് വീഴ്ത്തുന്നത്. മുഹമ്മദ് ഷമിയാണ് ഇത്തരത്തില്‍ വിക്കറ്റ് വീഴ്ത്തിയവരില്‍ ഒന്നാമന്‍ (5 തവണ). ടോസ്  നേടിയ രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍റെ  91 റണ്‍സിന്‍റെ കരുത്തില്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് ഹൈദരാബാദ് നേടി. മറുപടി ബാറ്റിങിനിറങ്ങിയ രാജസ്ഥാന് ആദ്യ ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടമായി. വൈഭവ് ഗോള്‍ഡന്‍ ഡക്കായപ്പോള്‍ ധ്രുവ് ജുറേലും ലുവാന്‍ ഡ്രെ പ്രിട്ടോറിയസും രണ്ട് പന്തുകള്‍ മാത്രം നേരിട്ട് പൂജ്യത്തിന് മടങ്ങി. യശസ്വിയെ സാകിബ് ഹുസൈന്‍ കൂടി വീഴ്ത്തിയതോടെ രാജസ്ഥാന്‍ പ്രതിസന്ധിയിലായി. ഡോണവന്‍ ഫെരെര (69) രവീന്ദ്ര ജഡേജ (45) എന്നിവര്‍ പിടിച്ച് നിന്നെങ്കിലും 19 ഓവറില്‍ 159 റണ്‍സിന് ഓള്‍ ഔട്ടായി. ഹൈദരാബാദിന് 57 റണ്‍സിന്‍റെ ജയം. സീസണില്‍ രാജസ്ഥാന്‍റെ ആദ്യ തോല്‍വിയാണിത്. ഹൈദരാബാദിന്‍റെ രണ്ടാം ജയവും. 

ENGLISH SUMMARY:

Sunrisers Hyderabad's Abhishek Sharma has set a disappointing record in T20 cricket during the 2026 IPL season. Following his golden duck against Rajasthan Royals, Abhishek became the batter with the most ducks in a single calendar year, surpassing Rohit Sharma and Sanju Samson. This was his seventh duck of 2026, breaking the previous high of six held by the veteran Indian stars. Despite Abhishek's early exit, SRH managed to post 216/6, thanks to a stellar 91 from captain Ishan Kishan. Rajasthan's chase collapsed early on, losing key wickets including Vaibhav Suryavanshi for a golden duck, leading to their first defeat of the season. SRH secured a dominant 57-run victory, marked by Jofra Archer's impactful bowling and Sakib Hussain's clinical spells.