Mumbai Indians' Indian cricket player Rohit Sharma reacts as he suffers an injury during the 2026 Indian Premier League (IPL) T20 match between Mumbai Indians and Royal Challengers Bengaluru at the Wankhede Stadium in Mumbai on April 12, 2026. (Photo by Indranil MUKHERJEE / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --

Mumbai Indians' Indian cricket player Rohit Sharma reacts as he suffers an injury during the 2026 Indian Premier League (IPL) T20 match between Mumbai Indians and Royal Challengers Bengaluru at the Wankhede Stadium in Mumbai on April 12, 2026. (Photo by Indranil MUKHERJEE / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --

ആര്‍സിബി ഉയര്‍ത്തിയ 241 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയതാണ് ഹിറ്റ്മാന്‍. റണ്‍മല താണ്ടാന്‍ രോഹിത് ക്രീസിലുണ്ടാവേണ്ട ദിവസം. പക്ഷേ 13 പന്തില്‍ 19 റണ്‍സെടുത്ത് നില്‍ക്കുന്നതിനിടെ മുംബൈ ആരാധകരെ ഞെട്ടിച്ച് രോഹിത് തിരികെ മടങ്ങി. ഹാംസ്ട്രിങ് മസിലുകള്‍ക്ക് വേദന കടുത്തതോടെയാണ് താരം കളി മതിയാക്കി മടങ്ങാന്‍ തീരുമാനിച്ചത്. കളിയുടെ നാലാം ഓവറില്‍ തന്നെ റണ്‍സെടുക്കാന്‍ ഓടുമ്പോള്‍ രോഹിതിന് ബുദ്ധിമുട്ടുള്ളത് പ്രകടമായിരുന്നു. അഞ്ചാം ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഫിസിയോ എത്തി താരത്തിന് ഹാംസ്ട്രിങ് ഇന്‍ജുറി സ്ഥിരീകരിച്ചു. ക്രീസില്‍ തുടരാന്‍ രോഹിത് ശ്രമിച്ചുവെങ്കിലും ആറാം ഓവറിലെ ആദ്യ പന്ത് നേരിട്ടതോടെ വേദന കഠിനമാകുകയായിരുന്നു. തുടര്‍ന്ന് റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങി. സൂര്യകുമാര്‍ യാദവാണ് രോഹിതിന് പകരക്കാരനായി എത്തിയത്. രോഹിത് പിന്നീടിറങ്ങിയതുമില്ല. കൂടുതല്‍ പരിചരണം ആവശ്യമായതിനാലാണ് കൂറ്റന്‍ സ്കോര്‍ പിന്തുടരാനുണ്ടായിട്ടും രോഹിതിനെ മുംബൈ ഇറക്കാതിരുന്നതെന്നാണ് സൂചന. 

കഠിനവേദനയായതോടെയാണ് രോഹിത് മടങ്ങിയതെന്ന് ആ മുഖഭാവത്തിലും വ്യക്തമായിരുന്നു. ഒടുവില്‍ മുംബൈ 18  റണ്‍സിന് ആര്‍സിബിയോട് തോല്‍ക്കുകയും ചെയ്തു. 39–ാം വയസില്‍ ശരീരത്തിലെ മൃദുകോശങ്ങള്‍ക്കുണ്ടാകുന്ന പരുക്ക് ഭേദമാകുക അത്ര വേഗത്തിലാവില്ലെന്നും അതുകൊണ്ട് തന്നെ രോഹിതിന് അതീവ ശ്രദ്ധ ആവശ്യമാണെന്നും വിദഗ്ധര്‍ പറയുന്നു. 

പോയിന്‍റ് പട്ടികയില്‍ എട്ടാമതാണ് നിലവില്‍ മുംബൈ ഇന്ത്യന്‍സ്. ആദ്യ മൂന്ന് കളിയില്‍ ഒന്നില്‍ മാത്രമാണ് മുംബൈയ്ക്ക് ജയിക്കാന്‍ കഴിഞ്ഞത്. അതുകൊണ്ട് തന്നെ രോഹിത് ശര്‍മയുടെ പരുക്ക് സാരമുള്ളതെങ്കില്‍ അത് മുംബൈയ്ക്ക് ഏല്‍പ്പിക്കുന്ന ആഘാതം ഒട്ടും ചെറുതാവില്ല. രോഹിതിന്‍റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഭേദമാകുമെന്നാണ് പ്രതീക്ഷയെന്നും മുംബൈ ഇന്ത്യന്‍സിനോട് അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. പരുക്ക് സാരമുള്ളതാണെങ്കില്‍ തുടര്‍ന്നുള്ള മല്‍സരങ്ങള്‍ താരത്തിന് നഷ്ടമായേക്കും. 

കണങ്കാലിലെ പേശി വലിഞ്ഞതോടെ വിരാട് കോലിയും മുംബൈയ്ക്കെതിരെ ഫീല്‍ഡിങിന് ഇറങ്ങിയിരുന്നില്ല. ബാറ്റിങിനിറങ്ങിയപ്പോഴും കോലിക്ക് പേശീവലിവ് ഉണ്ടായിരുന്നോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായി പതിഞ്ഞായിരുന്നു കോലിയുടെ നീക്കം. 38 പന്തില്‍ നിന്നാണ് താരം അര്‍ധ സെഞ്ചറി നേടിയത്. അതേസമയം കോലിയുടെ പരുക്ക് സാരമുള്ളതാണോയെന്നതിനെ സംബന്ധിച്ച് ആര്‍സിബി ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

ENGLISH SUMMARY:

Mumbai Indians faced a major setback as Rohit Sharma had to leave the field retired hurt during their chase of 241 runs against RCB. After scoring 19 runs off 13 balls, the veteran batter experienced severe hamstring pain, forcing him to quit in the sixth over. Suryakumar Yadav replaced him, but Rohit's absence proved costly as Mumbai lost by 18 runs. Experts noted that at 39, recovering from soft tissue injuries can be slow and requires extra care. Meanwhile, RCB’s Virat Kohli also missed fielding due to an ankle strain, adding to the list of star player concerns. Mumbai Indians, currently 8th in the points table, are closely monitoring Rohit's health as his absence could derail their season.