stubbs

ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ വിജയ പ്രതീക്ഷ അവസാനിച്ചത് ട്രിസ്റ്റൻ സ്റ്റബ്സ് പുറത്തായതോടെയാണ്. അംപയര്‍ ഗ്ലൗസ് മാറ്റാന്‍ അനുമതി നിഷേധിച്ചതിന് പിന്നാലെ സ്റ്റബ്സ് പുറത്തായി. ഇത് മത്സരത്തിനിടെ വലിയ തര്‍ക്കങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്തു. 38 പന്തില്‍ 60 റണ്‍സോടെയാണ് സ്റ്റബ്സ് പുറത്തായത്. നാലു ബൗണ്ടറിയു മൂന്നു സിക്സറുമടങ്ങുന്നതാണ് ഇന്നിങ്സ്. 

19-ാം ഓവറിന്‍റെ മൂന്നാ പന്തിലാണ് സംഭവങ്ങള്‍. ചെന്നൈയിലെ കഠിനമായ ചൂട് താരങ്ങള്‍ വല്ലാതെ ബുദ്ധിമുട്ടി. ടൈമൗട്ടില്‍ മുഖത്ത് വെള്ളമൊഴിച്ചാണ് സ്റ്റബ്‌സും ഡേവിഡ് മില്ലറും ചൂടിെന നേരിട്ടത്. മത്സരം ആരംഭിച്ച ശേഷം 19ാം ഓവറിലാണ് ഗ്ലൗസ് മാറ്റാന്‍ സ്റ്റബ്സ് അംപയറോട് അനുവാദം ചോദിച്ചു. വിയര്‍പ്പു മൂലം ഗ്രിപ്പിനെ ബാധിച്ചതിനാലാണ് സ്റ്റബ്സ് ഗ്ലൗസ് മാറ്റാന്‍ അഭ്യര്‍ഥിച്ചത്. പക്ഷേ അംപയര്‍ അനുവദിച്ചില്ല. പിന്നാലെ കൂറ്റനടിക്ക് ശ്രമിച്ച സ്റ്റബ്സ് പുറത്തായി. 

ഡ്രസിങ് റൂമിലെത്തിയ സ്റ്റബ്സ് ഹെല്‍മറ്റ് വലിച്ചെറിഞ്ഞാണ് പ്രതിഷേധിച്ചത്. ഇതേസമയം അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സഹതാരം നിതീഷ് റാണ, പരിശീലകന്‍ ഹേമാങ് ബദാനി എന്നിവരുൾപ്പെടെ ഡഗൗട്ടിലെ കളിക്കാരും സപ്പോർട്ട് സ്റ്റാഫും നാലാം അംപയറുമായി തർച്ചു. ഐപിഎല്‍ നിയമപ്രകാരം ഓവറിന് മധ്യേ ബാറ്റ്സ്മാന് ഗ്ലൗസോ മറ്റോ മാറ്റാന്‍ അനുവാദമില്ല. ബൗളർ പന്ത് നൽകാൻ സജ്ജമാകുമ്പോൾ ബാറ്റർ തയ്യാറായിരിക്കണം. വൈകുന്നതിന് പിഴ ചുമത്താനും നിയമം അനുവദിക്കുന്നുണ്ട്. 

23 റണ്‍സിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് തോറ്റത്. ചെന്നൈയുടെ 212 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 189 റണ്‍സിന് ഓള്‍ഔട്ടായി. 

ENGLISH SUMMARY:

Tristan Stubbs' dismissal played a crucial role in Delhi Capitals' defeat against Chennai Super Kings, sparking significant controversy during the IPL match. The player was ruled out after the umpire denied his request to change gloves due to excessive heat, leading to a heated debate and a significant setback for his team.