Image Credit: Reuters

Image Credit: Reuters

ഐപിഎല്‍ കാത്തിരുന്ന ആ പോരാട്ടത്തില്‍ സാക്ഷാല്‍ ജസ്പ്രീത് ബുംറയെ സിക്സര്‍ പറത്തി വൈഭവ് സൂര്യവംശി. ഒരോവറില്‍ രണ്ടുവട്ടമാണ് ബുറയ്ക്കെതിരെ വൈഭവ് തകര്‍ത്തടിച്ചത്. ഓവറിലെ ആദ്യ പന്ത് ലൂസ് ഡെലിവറിയായിട്ടും ഇടം കണ്ടുപിടിച്ച വൈഭവ് അടിച്ചു  പറത്തുകയായിരുന്നു. പുഞ്ചിരിച്ച് ബുംറ മടങ്ങി. അതേ ഓവറിലെ നാലാം പന്തില്‍ ബുറയ്ക്കെതിരെ വീണ്ടും സിക്സര്‍.14 പന്തില്‍ നിന്ന് 39 റണ്‍സെടുത്താണ് താരം മടങ്ങിയത്. വൈഭവ് തകര്‍ത്തടിച്ചതോടെ 2.4 ഓവറില്‍ രാജസ്ഥാന്‍ റോയല്‍സ് 50 റണ്‍സ് കടന്നു. കളി കഴിഞ്ഞ് വൈഭവിനെ പ്രത്യേകമായി അഭിനന്ദിക്കാന്‍ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ മറന്നില്ല. കൂടിപ്പോയാല്‍ പതിനാറ് വയസ് മാത്രം പ്രായമുള്ള പയ്യന്റെ കളി അമ്പരപ്പിക്കുന്നതാണെന്നായിരുന്നു മുംബൈ ക്യാപ്റ്റന്‍റെ പ്രതികരണം. 'ഭയം ലേശമില്ലാതെയാണ് വൈഭവ് ബാറ്റ് വീശുന്നതെന്നും മികച്ച ഷോട്ട് സെലക്ഷനാണെന്നും തുടര്‍ന്നും വൈഭവിന് നന്നായി കളിക്കാന്‍ സാധിക്കട്ടെ' എന്നും ഹാര്‍ദിക് ആശംസിച്ചു.

മഴ കളിച്ചതിനെ തുടര്‍ന്ന് 11 ഓവറുകളായി മല്‍സരം ചുരുക്കിയിരുന്നു. വൈഭവും യശസ്വിയും ചേര്‍ന്ന് വെടിക്കെട്ടിന് തുടക്കമിട്ടപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 27 റണ്‍സിന്റെ ജയം രാജസ്ഥാന്‍ നേടി. 11 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. 32 പന്തില്‍ 77 റണ്‍സെടുത്ത യശസ്വിയും തിളക്കമാര്‍ന്ന പ്രകടനമാണ് പുറത്തെടുത്തത്. 

മറുപടി ബാറ്റിങിനിറങ്ങിയ മുംബൈയ്ക്ക് തുടക്കം പിഴച്ചു. റിക്കല്‍റ്റനെ പുറത്താക്കി ജോഫ്ര ആര്‍ച്ചര്‍ രാജസ്ഥാന്‍റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. റിക്കല്‍റ്റന് പിന്നാലെ രോഹിത് ശര്‍മ (5) സൂര്യകുമാര്‍ (6) എന്നിവരും മടങ്ങിയതോടെ മൂന്നോവറില്‍ വിക്കറ്റിന് 23 റണ്‍സെന്ന നിലയിലേക്ക് മുംബൈ വീണു. പിന്നാലെയെത്തിയ തിലക് വര്‍മ രണ്ടക്കം കടന്നെങ്കിലും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ഹാര്‍ദിക് ഒന്‍പത് റണ്‍സെടുത്ത് മടങ്ങി. ഇടയ്ക്ക് രാജസ്ഥാന്‍ ക്യാച്ച് കൈവിട്ടെങ്കിലും വീണ്ടും മല്‍സരത്തിലേക്ക് തിരിച്ച് വന്നു. ഫെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡും നമന്‍ ദിറുമാണ് മുംബൈയെ വലിയ നാണക്കേടില്‍ നിന്നും കരകയറ്റിയത്. 

ENGLISH SUMMARY:

Teenage sensation Vaibhav Suryavanshi dominated the IPL stage by hitting two massive sixes in a single over against Jasprit Bumrah. Representing Rajasthan Royals, the 15-year-old scored a quickfire 39 off 14 balls, helping RR reach 150/3 in a rain-curtailed 11-over match. Despite a fighting effort from Mumbai Indians' middle order, Yashasvi Jaiswal’s 77 and Vaibhav’s fearless start secured a 27-run win for Rajasthan. MI captain Hardik Pandya praised the youngster's shot selection and bravery post-match.