ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ജയം. സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 227 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ നൈറ്റ് റൈഡേഴ്സ് 16 ഓവറില്‍ 161 റണ്‍സെടുത്ത് പുറത്തായി. ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ചേര്‍ന്നൊരുക്കിയ ഓപ്പണിങ് കരുത്തിലാണ് ഹൈദരാബാദ് കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയത്. ഹെന്‍‍റിച്ച് ക്ലാസന്‍ അര്‍ധസെഞ്ചുറിയും നേടി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് കണ്ടെത്താന്‍ ഹൈദരാബാദിന് സാധിച്ചതോടെ വിജയം അനായാസമാവുകയായിരുന്നു. കൊല്‍ക്കത്തയ്ക്കായി അംഗ്ക്രിഷ് രഘുവംശി അര്‍ധസെഞ്ചുറി നേടി.

ENGLISH SUMMARY:

Sunrisers Hyderabad secured a dominant victory against Kolkata Knight Riders in their IPL 2024 encounter. The team's exceptional batting performance, led by Travis Head and Abhishek Sharma, set a formidable target that KKR couldn't chase.