Punjab Kings' captain Shreyas Iyer, center, winces in pain after getting hit by a shot from batting partner Cooper Connolly, second left, during the Indian Premier League cricket match between Gujarat Titans and Punjab Kings in New Chandigarh, India, Tuesday, March 31, 2026. (AP Photo/Ashwini Bhatia)
പഞ്ചാബ് കിങ്സ് സൂപ്പര്‍താരം ശ്രേയസ് അയ്യര്‍ക്ക് കൈത്തണ്ടയില്‍ പരുക്കേറ്റെന്ന് സൂചന. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മല്‍സരത്തിനിടെയാണ് ശ്രേയസിന് പരുക്കേറ്റത്. 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് കിങ്സിന്‍റെ ബാറ്റിങിനിടയില്‍ 12–ാം ഓവറില്‍ ശ്രേയസ് നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലായിരുന്നു. കൂപ്പര്‍ കൊണോലി അടിച്ച പന്ത് മാറാന്‍ നേരം കിട്ടുന്നതിന് മുന്‍പ് അയ്യരുടെ കൈത്തണ്ടയില്‍ ഇടിക്കുകയായിരുന്നു.
വേദന കൊണ്ട് നിലത്ത് വീണ് പുളഞ്ഞ ശ്രേയസിനടുത്തേക്ക് ഫിസിയോയും സപ്പോര്‍ട്ട് സ്റ്റാഫും എത്തി. ബാറ്റിങ് തുടര്‍ന്നുവെങ്കിലും അടുത്ത പന്തില്‍ ശ്രേയസ് പുറത്തായി. കൈക്ക് നിലവില്‍ കുഴപ്പമില്ലെന്നും പോസിറ്റീവായി ഇരിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും പരുക്ക് ഗുരുതരമാകില്ലെന്നാണ് പ്രതീക്ഷയെന്നും താരം മല്‍സര ശേഷം പറഞ്ഞു. അതേസമയം, ശ്രേയസിന്‍റെ പരുക്ക് ടീം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ കൂടിയായ താരം പുറത്തിരുന്നാല്‍ ടീമിന് വലിയ ആഘാതമാകും അതുണ്ടാക്കുകയെന്നാണ് വിലയിരുത്തല്‍.
കൂപ്പര്‍ കൊണോലിയുടെ കരുത്തില്‍ പഞ്ചാബ് , ഗുജറാത്തിനെതിരെ മൂന്ന് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയിരുന്നു. 44 പന്തില്‍ നിന്ന് 72 റണ്‍സാണ് കൊണോലി അടിച്ചത്. താരത്തെ ക്യാപ്റ്റന്‍ കൂടിയായ ശ്രേയസ് വാനോളം പുകഴ്ത്തി. ' ശ്രേയസ് ചില ഷോട്ടുകള്‍ കളിക്കുന്നത് കാണുന്നത് തന്നെ മാസ്മരിക അനുഭവമായിരുന്നു. റാഷിദിനെതിരെ നേടിയ ബാക്ഫുട്ട് സിക്സര്‍ ഉജ്വലമായിരുന്നു. ഐപിഎലിലെ സൂപ്പര്‍ ബോളറായ റാഷിദിനെ അങ്ങനെ കൈകാര്യം ചെയ്യുക നിസാരമല്ല. കൊണോലിയുടെ നിശ്ചയദാര്‍ഢ്യവും പ്രശംസനീയമാണെന്നും ഫോം തുടരുമെന്നാണ് പ്രതീക്ഷ'യെന്നും ശ്രേയസ് പറഞ്ഞു.
സീസണിലെ തന്നെ ആദ്യ ത്രില്ലര്‍പോരായിരുന്നു പഞ്ചാബ്–ഗുജറാത്ത് മല്‍സരം. അവസാന ഓവര്‍ വരെ ആവേശം നീണ്ട മല്‍സരത്തില്‍ അഞ്ച് പന്ത് ശേഷിക്കെയാണ് പഞ്ചാബ് വിജയം തൊട്ടത്. കൊണോലിയുടെ അരങ്ങേറ്റ മല്‍സരമായിരുന്നു ഇതെന്നതും ശ്രദ്ധേയമാണ്.