പരിശീലകന്‍ സംഗക്കാരയ്ക്കും സീനിയര്‍താരങ്ങള്‍ക്കും നന്ദി പറഞ്ഞ് രാജസ്ഥാന്‍ റോയല്‍സിന്‍റെ വൈഭവ് സൂര്യവംശി. ആക്രമിച്ചു കളിക്കാൻ സ്വാതന്ത്ര്യം നൽകിയതാണ് തകര്‍ത്ത് കളിക്കാന്‍ ആത്മവിശ്വാസം നല്‍കിയതെന്ന് ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മല്‍സരശേഷം സൂര്യവംശി പറഞ്ഞു. 15 പന്തില്‍ നിന്നായിരുന്നു ഈ സീസണിലെ ആദ്യ അര്‍ധസെഞ്ചുറി.
പതിനഞ്ചാം പിറന്നാള്‍ കഴിഞ്ഞുള്ള മൂന്നാം നാള്‍ വൈഭവ് സൂര്യവംശി 15 പന്തിൽ അർധ സെഞ്ചറി നേടി. പവർപ്ലേയിൽ മികച്ച പ്രകടനം പുറത്തെടുക്കുക എന്നതായിരുന്നു സൂപ്പര്‍ കിങ്സിനെതിരായ മല്‍സരത്തിലെ തന്ത്രമെന്ന് സൂര്യവംശി പറഞ്ഞു. തുടക്കത്തിൽ വിക്കറ്റിന് അൽപം വേഗക്കുറവ് അനുഭവപ്പെട്ടെങ്കിലും പന്ത് പഴയതായതോടെ അനായാസം ഷോട്ടുതീര്‍ക്കാന്‍ സഹായകമായെന്ന് വൈഭവ് വ്യക്തമാക്കി. ബാറ്റുചെയ്യുമ്പോള്‍ പ്രതിരോധത്തെക്കുറിച്ച് ചിന്തിക്കാറുണ്ട്. എന്നാൽ, ചെറിയ വിജയലക്ഷ്യം പിന്തുടരുമ്പോൾ പവർപ്ലേ നിർണായകമെന്നും പയ്യന്‍ പറയുന്നു.
സ്വാഭാവിക ശൈലിയില്‍ അടിച്ചുകളിക്കാന്‍ മുഖ്യപരിശീലകന്‍ സംഗക്കാര നിര്‍ദേശം നല്‍കി. സ്വാഭാവിക ശൈലിയിൽ ഉറച്ചുനിൽക്കാനും സാഹചര്യത്തിനനുസരിച്ച് കളിക്കാനുമാണ് സീനിയര്‍ താരങ്ങള്‍ ഉപദേശിച്ചതെന്നും സൂര്യവംശി പറഞ്ഞു. ഓപ്പണിങ്ങിലെ പങ്കാളി യശ്വസി ജയ്സ്വാള്‍ ഓരോ പന്തിനുശേഷവും സംസാരിക്കാറുണ്ട്. എപ്പോള്‍ സിംഗിള്‍ എടുക്കണം, എപ്പോള്‍ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യണം എന്നെല്ലാം ജയശ്വാള്‍ പറയും. ഒപ്പം നല്ല ഷോട്ടുകള്‍ക്ക് പ്രോത്സാഹനം നല്‍കും. റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ് സുര്യവംശിയെ പ്രശംസകൊണ്ട് മൂടി. സീസണിലെ എല്ലാ മല്‍സരങ്ങളിലും സൂര്യവംശി ഉണ്ടാകുമെന്ന ഉറപ്പും ക്യാപ്റ്റന്‍ ആരാധകര്‍ക്ക് നല്‍കി.