വിക്കറ്റ് നേട്ടം ബോളര്‍മാര്‍ ആഘോഷിക്കുന്നത് കണ്ടിട്ടില്ലേ ? ഓരോരുത്തര്‍ക്കും വ്യത്യസ്തമായ സ്റ്റൈലായിരിക്കും. ഐപിഎല്ലില്‍ രാജസ്ഥാന്‍ താരം രവീന്ദ്ര ജഡജേയുടെ വിക്കറ്റ് നേട്ടമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച. ചെന്നൈ ബാറ്റിങ് നിരയെ തകര്‍ത്തത് ജഡേജയുടെ മാരകമായ പന്തുകളായിരുന്നു. നേരിട്ട ആദ്യ പന്തിൽ തന്നെ ജഡേജയെ ദുബെ സിക്സർ പറത്തിയെങ്കിലും ഒടുവിൽ രവി ബിഷ്ണോയിയുടെ കൈകളിൽ എത്തിക്കുകയായിരുന്നു.
ദുബെയെ പുറത്താക്കിയ ശേഷം ജഡേജ നടത്തിയ ‘ഗണ്‍ഷോട്ട് ’ആഘോഷമാണ് വൈറലായത്. ഇതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ആരാധകർക്കിടയിൽ ചർച്ചയാകുകയും ചെയ്തു.
Also Read: ‘ആക്രമിച്ചു കളിക്കാന്‍ തന്ന ധൈര്യത്തില്‍ തകര്‍ത്തു’; നന്ദി പറഞ്ഞ് വൈഭവ് സൂര്യവംശി
മത്സരത്തിന് ശേഷമുള്ള പ്രതികരണത്തിനിടെ, ദുബെയ്‌ക്കെതിരായ തന്റെ കൃത്യമായ പ്ലാനിങ് നടപ്പിലായതിന്റെ പ്രതിഫലനമാണ് ആ ആഘോഷമെന്ന് ജഡേജ വിശദീകരിച്ചു; ബാറ്ററുടെ ശൈലി തനിക്ക് പരിചയമുള്ളത് ഇതിൽ പ്രധാന പങ്കുവഹിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ‘‘എനിക്ക് അവനെ പണ്ടേ അറിയാം. നെറ്റ്‌സിൽ ഞാൻ അവന് സ്ഥിരമായി പന്തെറിയാറുണ്ടായിരുന്നു. അവൻ എങ്ങനെ ചിന്തിക്കുന്നുവെന്നും എന്ത് ചെയ്യാനാണ് ശ്രമിക്കുന്നതെന്നും എനിക്കറിയാം. ഞാൻ അതിനായി തയാറെടുത്തിരുന്നു, ഓഫ് സ്റ്റംപിനു പുറത്ത് പന്തെറിയാൻ ശ്രമിച്ചു, കാരണം എനിക്കെതിരെ വലിയ ഷോട്ടുകൾ കളിക്കാൻ അവൻ നോക്കുമെന്ന് എനിക്കറിയാമായിരുന്നു.’’– ജഡേജ പറഞ്ഞു.