**EDS: FILE IMAGE** New Delhi: Bangladesh's cricketer Mustafizur Rahman who was bought by IPL franchise Kolkata Knight Riders (KKR) for the 2026 season, is seen is this Oct. 8, 2024 file image, during a practice session before a T20 cricket match against India, in New Delhi. Hindu spiritual leader Jagadguru Rambhadracharya has slammed Bollywood superstar Shah Rukh Khan over KKR signing Rahman amid atrocities on Hindus in the neighbouring country. (PTI Photo/Ravi Choudhary)(PTI01_02_2026_000147B)
ബംഗ്ലദേശ് താരം മുസ്തഫിസുര്‍ റഹ്മാനെ ഐപിഎലില്‍ നിന്ന് BCCI വിലക്കിയതോടെ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് പകരക്കാരനെ കണ്ടെത്തണം. മുസ്തഫിസുറിനായി ചെലവഴിച്ച 9.20 കോടി രൂപ കൊല്‍ക്കത്തയ്ക്ക് തിരികെ ലഭിക്കും.
പുതിയൊരു പേസ് ബോളറെ കണ്ടെത്താനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 9.20 കോടി രൂപ വരെ ഉപയോഗിക്കാം. എന്നാൽ, ഡെത്ത് ഓവറുകളിൽ മുസ്താഫിസുറിന്റെ നിലവാരത്തിലുള്ള ഒരു സ്പെഷലിസ്റ്റിനെ കണ്ടെത്തുക ശ്രമകരമായിരിക്കും. പകരക്കാരുടെ പട്ടികയില്‍ മുന്നില്‍ വെസ്റ്റ് ഇന്‍ഡീസ് പേസര്‍ അല്‍സാരി ജോസഫാണ്. ഇംഗ്ലണ്ട് പേസര്‍ റിച്ചാര്‍ഡ് ഗ്ലീസനും സാധ്യതയുണ്ട്. സൗത്ത് ആഫ്രിക്ക ലീഗില്‍ മൂന്നുമല്‍സരങ്ങളില്‍ നിന്ന് 8 വിക്കറ്റുമായി ഫോമിലാണ് താരം. ഓസ്ട്രേലിയയുടെ സ്പെന്‍സര്‍ ജോണ്‍സനാണ് പരിഗണിക്കുന്ന മറ്റൊരു താരം. കഴിഞ്ഞവട്ടം കൊല്‍ക്കത്ത നിരയിലായിരുന്നു സ്പെന്‍സര്‍. അഫ്ഗാനിസ്ഥാന്റെ ഫസല്‍ഹഖ് ഫറൂഖിയ്ക്കാണ് മറ്റൊരു സാധ്യത. കഴിഞ്ഞ ട്വന്റി20 ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ താരം പക്ഷേ ഐപിഎലില്‍ അത്രകണ്ട് തിളങ്ങിയിട്ടില്ല. കിവീസ് പേസര്‍ വില്യം ഒറൂര്‍ക്കും കൊല്‍ക്കത്തയുടെ പരിഗണനാപട്ടികയിലുണ്ട്.