Ahmedabad: Punjab Kings' captain Shreyas Iyer during the Indian Premier League (IPL) 2025 final cricket match between Royal Challengers Bengaluru and Punjab Kings, in Ahmedabad, Gujarat, Tuesday, June 3, 2025. (PTI Photo/Atul Yadav)(PTI06_03_2025_000533A)

Ahmedabad: Punjab Kings' captain Shreyas Iyer during the Indian Premier League (IPL) 2025 final cricket match between Royal Challengers Bengaluru and Punjab Kings, in Ahmedabad, Gujarat, Tuesday, June 3, 2025. (PTI Photo/Atul Yadav)(PTI06_03_2025_000533A)

തുടര്‍ച്ചയായ രണ്ടാം തവണയും ഐപിഎല്‍ ഫൈനലില്‍ ടീമിനെ എത്തിച്ച നായകനാണ് ശ്രേയസ് അയ്യര്‍. പക്ഷേ ഇക്കുറി ഭാഗ്യവും നരേന്ദ്രമോദി സ്റ്റേഡിയത്തിലെ റെക്കോര്‍ഡും ശ്രേയസിനെ തുണച്ചില്ല. ഒരു റണ്‍സ് എടുത്ത ശ്രേയസ്  ജിതേഷിന്‍റെ കൈകളിലേക്ക്. അംപയര്‍ ഔട്ട് പറയാന്‍ കാത്തുനില്‍ക്കാതെ ശ്രേയസ് മടങ്ങി. 

റെക്കോര്‍ഡ് തുകയായ 26.75 കോടി മുടക്കിയാണ് പഞ്ചാബ് ശ്രേയസിനെ ടീമിലെത്തിച്ചത്. പന്ത് കഴിഞ്ഞാല്‍ ഐപിഎലിലെ വിലയേറിയ താരം. ആ കോടികള്‍ പഞ്ചാബിന് പാഴായില്ലെന്ന് തന്നെ പറയാം. 11 വര്‍ഷങ്ങള്‍ക്ക് ശേഷം ടീമിനെ ശ്രേയസ് ഫൈനലിലെത്തിച്ചു. കൊല്‍ക്കത്തെ കിരീടത്തിലെത്തിച്ച നായകന്‍ കിരീടനേട്ടം ആവര്‍ത്തിക്കാനുള്ള  തയ്യാറെടുപ്പിലുമായിരുന്നു.വിജയത്തില്‍ കുറഞ്ഞതൊന്നും മനസിലില്ലെന്ന് മല്‍സരത്തിന് മുന്‍പ് ശ്രേയസ് ആവര്‍ത്തിക്കുകയും ചെയ്തു.  ക്യാപ്റ്റന്‍ ഫന്‍റാസ്റ്റിക് എന്നായിരുന്നു ഫ്രാഞ്ചൈസി സഹ ഉടമ  പ്രീതി സിന്‍റ ശ്രേയസിനെ പ്രശംസിച്ചത്. റിക്കി പോണ്ടിങിന്‍റെ പരിശീലനവും ശ്രേയസിന്‍റെ ക്യാപ്റ്റന്‍സിയും ടീമിനെ തുണച്ചുവെന്നും അവര്‍ പ്രശംസിച്ചിരുന്നു. രണ്ടാം ക്വാളിഫയറില്‍ മുംബൈക്കെതിരെ പുറത്താവാതെ ശ്രേയസ് നേടിയ 87 റണ്‍സാണ് പഞ്ചാബിനെ ഫൈനലില്‍ എത്തിച്ചത്. 

2015 ഐപിഎല്‍ ലേലത്തില്‍ 2.6 കോടി രൂപയ്ക്ക് ഡല്‍ഹി സ്വന്തമാക്കിയതോടെയാണ് ശ്രേയസ് അയ്യരുടെ പേര് വാര്‍ത്തകളില്‍ നിറയുന്നത്. സീസണില്‍ 439 റണ്‍സ് അടിച്ചുകൂട്ടിയ ശ്രേയസ് അയ്യര്‍ ഐപിഎല്‍ എമര്‍ജിങ് പ്ലേയര്‍ പുരസ്‌കാരവുമായാണ് മടങ്ങിയത്. തുടര്‍ന്നിങ്ങോട്ടുള്ള ആറു സീസണുകളില്‍ നാലുവട്ടവും 400 ന് മേലെ റണ്‍സ് ഡല്‍ഹിക്കായി താരം നേടി. 2019 ല്‍ ഡല്‍ഹിയെ ഐപിഎല്‍ പ്ലേ ഓഫിലും 2020 ല്‍ ഫൈനലിലുമെത്തിച്ചു. 2021 ല്‍ തോളിനേറ്റ പരുക്കിനെ തുടര്‍ന്ന് ഐപിഎലിലെ ആദ്യ പകുതി നഷ്ടമായി. തുടര്‍ന്ന് ടീമില്‍ മടങ്ങിയെത്തിയെങ്കിലും ഋഷഭ് പന്തിനെ തന്നെ ക്യാപ്റ്റനായി ടീം നിലനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് 2022 ല്‍ ശ്രേയസ് കൊല്‍ക്കത്തയിലെത്തി. 

പരുക്കിനെ തുടര്‍ന്ന് 2023ലെ ഐപിഎല്‍ ശ്രേയസ് അയ്യര്‍ക്ക് നഷ്ടമായിരുന്നു. 2024ല്‍ കൊല്‍ക്കത്ത ക്യാപ്റ്റനായി വരവ്. സണ്‍റൈസേഴ്‌സിനെ ഫൈനലില്‍ തകര്‍ത്ത് കഴിഞ്ഞ സീസണിലെ കിരീടവും ശ്രേയസിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്ത നേടി. കൊല്‍ക്കത്തയുടെ ഐപിഎല്‍ കിരീടമായിരുന്നു ഇത്. കിരീട നേട്ടത്തിലേക്ക് ടീമിനെ എത്തിച്ചെങ്കിലും മെഗാലേലത്തില്‍ ശ്രേയസിനെ കൊല്‍ക്കത്ത റിലീസ് ചെയ്തു. 

ENGLISH SUMMARY:

Punjab Kings lose the IPL 2025 final despite skipper Shreyas Iyer’s back-to-back leadership into the finals. Iyer, bought for a record ₹26.75 crore, couldn’t replicate past glory as his team fell short at Narendra Modi Stadium.