Bengaluru: Cricketer Shreyas Iyer watches a Vijay Hazare Trophy 2025-26 match between Delhi and Gujarat, at BCCI Centre of Excellence, in Bengaluru, Karnataka, Friday, Dec. 26, 2025. (PTI Photo/Shailendra Bhojak) (PTI12_26_2025_000430B)

Bengaluru: Cricketer Shreyas Iyer watches a Vijay Hazare Trophy 2025-26 match between Delhi and Gujarat, at BCCI Centre of Excellence, in Bengaluru, Karnataka, Friday, Dec. 26, 2025. (PTI Photo/Shailendra Bhojak) (PTI12_26_2025_000430B)

ന്യൂസീലന്‍ഡിനെതിരായ ട്വന്‍റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്തി. പരുക്കേറ്റ തിലക് വര്‍മയ്ക്ക് പകരക്കാരനായാണ് ശ്രേയസ് ടീമിലെത്തുന്നത്. ജനുവരി 21 നാണ് പരമ്പരയിലെ ആദ്യ മത്സരം. 

2023 ല്‍ ഓസ്ട്രേലിയ്ക്ക് എതിരായ ട്വന്‍റി 20 പരമ്പരയ്ക്ക് ശേഷം ആദ്യമായാണ് ശ്രേയ്യസ് ഇന്ത്യന്‍ ടീമിലെത്തുന്നത്. ഇതിനിടെ ട്വന്‍റി 20 ഫോര്‍മാറ്റില്‍ മികച്ച പ്രകടനം നടത്താന്‍ ശ്രേയസിന് സാധിച്ചിട്ടുണ്ട്. 2024 ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിച്ച ശ്രേയസ് കിരീടം നേടിയിരുന്നു. 2025 ല്‍ പഞ്ചാബിന്‍റെ നായകനായ താരം ടീമിനെ ഫൈനലിലെത്തിച്ചു. കഴിഞ്ഞ സീസണില്‍ 604 റണ്‍സാണ് ശ്രേയസ് നേടിയത്. 

ആദ്യത്തെ മൂന്നു മത്സരങ്ങള്‍ക്കായാണ് ശ്രേയസ് അയ്യരെ ടീമില്‍ ഉള്‍പ്പെടുത്തിയത്. പരുക്കേറ്റ വാഷിങ്ടണ്‍ സുന്ദറിന് പകരക്കാരനായി മുന്‍ ലോക ഒന്നാം നമ്പര്‍ താരം രവി ബിഷ്ണോയെയും ടീമില്‍ ഉള്‍പ്പെടുത്തി. ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിനത്തില്‍ ബൗൾ ചെയ്യുന്നതിനിടെയാണ് വാഷിങ്ടണ്‍ സുന്ദറിന് പരുക്കേറ്റത്. താരത്തിന് പരമ്പരയിലെ അഞ്ചു മത്സരവും നഷ്ടമാകും. 2025 ജനുവരിയിലാണ് ബിഷ്ണോയി അവസാനമായി ഇന്ത്യയ്ക്ക് കളിക്കുന്നത്. 42 ട്വന്‍റി 20യില്‍ നിന്നായി 61 വിക്കറ്റ് നേടിയ താരമാണ് ബിഷ്ണോയി. 

ഇന്ത്യന്‍ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യർ (ആദ്യ മൂന്ന് മത്സരങ്ങളില്‍), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, ഹർഷിത് റാണ, അർഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രവി ബിഷ്‌ണോയ്

ENGLISH SUMMARY:

Shreyas Iyer returns to the Indian T20 team. He has been included in the squad for the T20 series against New Zealand as a replacement for the injured Tilak Varma.