ഐപിഎല്‍ ഫൈനലില്‍ ആര്‍സിബിക്ക് അഞ്ചാം വിക്കറ്റ് നഷ്ടം. 25 റണ്‍സെടുത്ത ലിവിങ്സ്റ്റനാണ് പുറത്തായത്. 17 ഓവറില്‍ ടീം സ്കോ്ര്‍ 168 എത്തിയിട്ടുണ്ട്. 43 റണ്‍സിലാണ് വിരാട് കോലി പുറത്താകുന്നത്. അസ്മത്തുള്ള ഒമർസായ്ക്കാണ് വിക്കറ്റ്. അതേസമയം ഐപിഎലിലെ മറ്റൊരു റെക്കോര്‍ഡും കോലി സ്വന്തം പേരിലാക്കി.
Also Read: 'തിരക്കഥ പ്രകാരം ഐപിഎല്‍ കിരീടം ആര്‍സിബിക്ക്'; ഐപിഎല്‍ ഫൈനലിന് മുന്‍പ് ടീം ഹോട്ടലിലെത്തി ജയ്ഷാ
ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയ താരം എന്ന റെക്കോര്‍ഡാണ് വിരാട് കോലി തൂക്കിയത്. മുന്‍താരം ശിഖര്‍ ധവാനെയാണ് കോലി മറികടന്നത്. ഇന്നത്തെ മല്‍സരത്തോടെ 769 ബൗണ്ടറികള്‍ കോലി ഇതുവരെ നേടി. ശിഖര്‍ ധവാന് 768 ബൗണ്ടറികളാണുള്ളത്. ഡേവിഡ് വാര്‍ണര്‍– 663, രോഹിത് ശര്‍മ-640, അജിന്‍ക്യ രഹാനെ- 514 എന്നിവരാണ് കോലിക്ക് മുന്നെയുള്ളത്. മൂന്ന് ബൗണ്ടറിയാണ് കോലി ഇന്ന് നേടിയത്.
തുടക്കം മുതലെ ബെംഗളൂരുവിന്‍റെ വിക്കറ്റ് വീഴാന്‍ തുടങ്ങി. ടീം സ്കോര്‍ 18 ല്‍ നില്‍ക്കുമ്പോഴാണ് ഫില്‍ സാള്‍ട്ട് പുറത്തായത്. കൈൽ ജാമിസനാണ് വിക്കറ്റ്. പിന്നീട് മായങ്ക് അഗര്‍വാള്‍ സ്കോറിങിന് വേഗം കൂട്ടിയെങ്കിലും 24 റണ്‍സെടുത്ത് ചഹലിന്‍റെ പന്തില്‍ പുറത്തായി. രജത് പടിദാര്‍ (26) ജാമിസന്‍റെ പന്തില്‍ എല്‍ബിഡ്ബ്ലുയാവുകയായിരുന്നു.