Jaipur: Punjab Kings' captain Shreyas Iyer greets team co-owner Preity Zinta after Punjab won the Indian Premier League (IPL) 2025 match against Mumbai Indians, in Jaipur, Monday, May 26, 2025. (PTI Photo)(PTI05_26_2025_000688B)
ഐപിഎലിലെ മികച്ച പ്രകടത്തില്‍ ടീമിനെയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെയും വാനോളം പുകഴ്ത്തി പഞ്ചാബ് കിങ്സ് സഹ ഉടമയും ബോളിവുഡ് സൂപ്പര്‍താരവുമായിരുന്ന പ്രീതി സിന്‍റ. ക്യാപ്റ്റന്‍ ഫന്‍റാസ്റ്റിക് എന്നാണ് പ്രീതി ശ്രേയസിനെ പുകഴ്ത്തിയത്. ശ്രേയസ് അയ്യരെ പോലെ ഒരു താരം ഭാഗ്യമാണെന്നും മുംബൈക്കെതിരായ ഏഴുവിക്കറ്റ് ജയത്തിന് പിന്നാലെ അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Cricket - Indian Premier League - IPL - Punjab Kings v Mumbai Indians - Sawai Mansingh Stadium, Jaipur, India - May 26, 2025 Punjab Kings' Shreyas Iyer and Nehal Wadhera celebrate after the match REUTERS/Abhijit Addya
'കിടിലന്‍ ക്യാപ്റ്റനും മികച്ച നേതാവുമാണ് ശ്രേയസ്. റിക്കി പോണ്ടിങിനെ കോച്ചായി കൂടി ലഭിച്ചതോടെ നല്ല ഫലമാണ് കണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുല്ലന്‍പുറിലെ ന്യൂ പിസിഎ സ്റ്റേഡിയത്തിലാകും പഞ്ചാബ് ആദ്യ സെമി കളിക്കുക. ആരാധകര്‍ക്കായി, ടീമിനായി ജയിക്കുകയാണ് ലക്ഷ്യമെന്നും ഇത്രയും വര്‍ഷം കാത്തിരുന്ന പഞ്ചാബ് ആരാധകര്‍ക്കായി കിരീടം നേടുമെന്നും പ്രീതി സിന്‍റ പറഞ്ഞു. ജയത്തില്‍ കുറഞ്ഞത് മറ്റൊന്നും ലക്ഷ്യമിടുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
ഗ്രൗണ്ടില്‍ മുംബൈക്കെതിരെ ആധിപത്യം പുലര്‍ത്താനായി. മികച്ച ടീമാണ് പഞ്ചാബിന്‍റേത്. ക്യാപ്റ്റന്‍ മുന്നില്‍ നിന്ന് നയിച്ചു. ക്യാപ്റ്റനും കോച്ചിനുമിടയിലുള്ള ബന്ധവും ഊര്‍ജവും ഊഷ്മളമായതും ടീമിനെ മൊത്തത്തില്‍ തുണച്ചുവെന്നും പ്രീതി സിന്‍റ പറഞ്ഞു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടി. 39 പന്തില്‍ 57 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്‍റെ പോരാട്ടമാണ് മുംബൈയ്ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. റിക്കല്‍റ്റനും രോഹിത് ശര്‍മയും ചേര്‍ന്ന് അഞ്ചോവറില്‍ 45 റണ്‍സ് അടിച്ചെടുത്തെങ്കിലും പിന്നാലെയെത്തിയവര്‍ക്ക് നിലയുറപ്പിക്കാനായില്ല. മറുപടി ബാറ്റിങിനിറങ്ങിയ പഞ്ചാബ് 18.3 ഓവറില്‍ ലക്ഷ്യം കണ്ടു. പ്രിയാംശ് ആര്യയും (35 പന്തില്‍ 62), ജോഷ് ഇന്‍ഗ്ലിസുമാണ് (42 പന്തില്‍ 73 ) പഞ്ചാബിനായി വിജയം കൈപ്പിടിയിലൊതുക്കിയത്. ജയത്തോടെ പഞ്ചാബ് പോയിന്‍റുപട്ടികയില്‍ ഒന്നാമതെത്തി. 19 പോയിന്‍റ്. 18 പോയിന്‍റുമായി ഗുജറാത്ത് രണ്ടാമതും 17 പോയിന്‍റുമായി ആര്‍സിബി മൂന്നാമതുമാണ്.