ഐപിഎല്‍ പ്ലേ ഓഫിലെത്തുന്ന നാലാം ടീമായി മുംബൈ ഇന്ത്യന്‍സ്. നിര്‍ണായക മല്‍സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 59 റണ്‍സിനാണ് മുംബൈ തോല്‍പിച്ചത്. ഗുജറാത്ത്, ബെംഗളൂരു, പഞ്ചാബ്, മുംൈബ എന്നിവരാണ് ഐപിഎല്‍ പ്ലേഓഫിലേക്ക് ഇടംനേടിയത്.
ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. സൂര്യകുമാർ യാദവിന്റെ (43 പന്തിൽ 73*) പ്രകടനമാണ് മുംബൈയ്ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങില്‍ ഡൽഹി 18.2 ഓവറിൽ 121 റൺസിനു പുറത്തായി. മുംബൈയ്‌ക്കായി ജസ്പ്രീത് ബുമ്ര, മിച്ചൽ സാൻന്റനർ എന്നിവർ മൂന്നു വിക്കറ്റ് വീതവും ട്രെന്റ് ബോൾട്ട്, ദീപക് ചാഹർ, വിൽ ജാക്സ്, കാൺ ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
35 പന്തിൽ 39 റൺസെടുത്ത സമീർ റിസ്‌വി ആണ് ഡൽഹിയുടെ ടോപ് സ്കോറർ. കഴിഞ്ഞ മത്സരത്തിൽ സെഞ്ചറി നേടിയ ഓപ്പണർ കെ.എൽ.രാഹുൽ (11), ഫാഫ് ഡുപ്ലെസി (6), അഭിഷേക് പോറൽ (6) എന്നിങ്ങനെയാണ് ഡല്‍ഹിയുടെ സ്കോറിങ്.