ഐപിഎല്‍ പ്ലേ ഓഫില്‍ കടക്കാതെ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പുറത്ത്. 20 പന്തില്‍ 59 റണ്‍സ് നേടിയ അഭിഷേക് ശര്‍മയുടെയും ക്ലാസന്‍റെയും കമിന്‍ഡുവിന്‍റെയും പ്രകടന മികവില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ആറുവിക്കറ്റ് ജയമാണ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലക്നൗ മിച്ചല്‍ മാര്‍ഷിന്‍റെ (65)യും മാര്‍ക്രത്തിന്‍റെ (61)യും മികവില്‍ 205 റണ്‍സ് അടിച്ചുകൂട്ടി. 27 കോടിക്ക് ടീമിലെത്തിയ പന്ത് വീണ്ടും നിരാശപ്പെടുത്തി. ഇഷാന്‍ മലിംഗയ്ക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കി പന്ത് മടങ്ങി.
Image: PTI, AFP(right)
മറുപടി ബാറ്റിങിനിറങ്ങിയ സണ്‍റൈസേഴ്സ് ഒത്തുപിടിച്ചതോടെ ജയം സ്വന്തമാക്കുകയായിരുന്നു. 18 പന്തില്‍ അര്‍ധ സെഞ്ചറി നേടിയ അഭിഷേക് ശര്‍മയാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്. അതിനിടെ അഭിഷേകിന്‍റെ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ അതിരുകവിഞ്ഞ ആഘോഷം നടത്തിയതിന് ലക്നൗ താരം ദിഗ്വേഷ് റാഠിക്ക് ബിസിസിഐ പിഴ ഈടാക്കി. പുറത്താക്കിയതിന് പിന്നാലെ അഭിഷേകിന് നേരെ റാഠി കാണിച്ച അംഗവിക്ഷേപം താരത്തെ ചൊടിപ്പിച്ചു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. പിന്നാലെ എത്തി സംസാരം തുടര്‍ന്ന റാഠിയെ സഹതാരങ്ങളാണ് പിടിച്ചുമാറ്റിയത്. മേയ് 22ന് ഗുജറാത്ത് ടൈറ്റന്‍സുമായി അഹമ്മദാബാദിലാണ് ലക്നൗവിന്‍റെ അടുത്ത മല്‍സരം. 23ന് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് ബെംഗളൂരുവില്‍ വച്ച് ആര്‍സിബിയെയും നേരിടും.
Sunrisers Hyderabad's Abhishek Sharma (2R) and Lucknow Super Giants' Digvesh Rathi (3L) shake hands at the end of the Indian Premier League (IPL) Twenty20 cricket match between Lucknow Super Giants and Sunrisers Hyderabad at the Ekana Cricket Stadium in Lucknow on May 19, 2025. (Photo by Money SHARMA / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --
ഗുജറാത്ത് ടൈറ്റന്‍സ് 18 പോയിന്‍റുകളുമായി പട്ടികയില്‍ ഒന്നാമതാണ്. 17 വീതം പോയിന്‍റുകളുമായി ബെംഗളൂരുവും പഞ്ചാബ് കിങ്സും തൊട്ടുപിന്നാലെയുണ്ട്. നിലവില്‍ പ്ലേ ഓഫ് ഉറപ്പിച്ച ടീമുകളും ഇവരാണ്. മുംബൈ ഇന്ത്യന്‍സും ഡല്‍ഹി കാപ്പിറ്റല്‍സുമാണ് പ്ലേ ഓഫില്‍ കടക്കാനുള്ള പോരാട്ടത്തില്‍ ഇനിയുള്ളത്. നാളെ നടക്കുന്ന പോരാട്ടമാകും പ്ലേ ഓഫ് നിര്‍ണയിക്കുക.
Lucknow: SRH's Abhishek Sharma celebrates his fifty runs during the Indian Premier League (IPL) 2025 cricket match between Lucknow Super Giants and Sunrisers Hyderabad, in Lucknow, Monday, May 19, 2025. (PTI Photo/Atul Yadav) (PTI05_19_2025_000457A) *** Local Caption ***
ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നും രണ്ടും സ്ഥാനത്ത് ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങളായ സായ് സുദര്‍ശനും (617) ശുഭ്മന്‍ ഗില്ലു(601)മാണ്. രാജസ്ഥാന്‍ താരം യശസ്വി ജയ്സ്വാള്‍ 523 റണ്‍സുമായി മൂന്നാമതുണ്ട്. സൂര്യകുമാര്‍ (510), കോലി (505) എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റ് രണ്ടുപേര്‍. വിക്കറ്റ് വേട്ടയില്‍ ഒന്നാമന്‍ ഗുജറാത്ത് താരമായ പ്രസിദ്ധ് കൃഷ്ണ(21)യാണ്. 20 വിക്കറ്റ് നേടിയ ചെന്നൈ താരം നൂര്‍ അഹമ്മദ് രണ്ടാമതും 18 വിക്കറ്റ് നേടിയ ഹേസല്‍വുഡ് മൂന്നാമതുമാണ്. ട്രെന്‍റ് ബോള്‍ട്ട് (18), വരുണ്‍ ചക്രവര്‍ത്തി (17) എന്നിവരാണ് തൊട്ടുപിന്നില്‍.