Cricket - Indian Premier League - IPL - Lucknow Super Giants v Delhi Capitals - Bharat Ratna Shri Atal Bihari Vajpayee Ekana Cricket Stadium, Lucknow, India - April 22, 2025
Lucknow Super Giants' Rishabh Pant in action REUTERS/Abhijit Addya

Cricket - Indian Premier League - IPL - Lucknow Super Giants v Delhi Capitals - Bharat Ratna Shri Atal Bihari Vajpayee Ekana Cricket Stadium, Lucknow, India - April 22, 2025 Lucknow Super Giants' Rishabh Pant in action REUTERS/Abhijit Addya

ഈ ഐപിഎല്‍ സീസണിലെ ഏറ്റവും വില കൂടിയ താരമാണ് ലക്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ ഋഷഭ് പന്ത്. 27 കോടി രൂപയ്ക്ക് ടീമിലെത്തിയെങ്കിലും സീസണിലെ പന്തിന്‍റെ പ്രകടനം ദയനീയമാണ്. ഡല്‍ഹിക്കെതിരായി ഇന്നലെ നടന്ന മല്‍സരത്തിലും പന്തിന് താളം വീണ്ടെടുക്കാനായില്ല. സാധാരണയായി നാലാമനായി ബാറ്റിങിനിറങ്ങുന്ന പന്ത് ഇന്നലെ ഇറങ്ങിയത് ഏഴാമനായി. അവസാന ഓവറില്‍ എത്തിയ പന്ത് രണ്ട് ബോളുകള്‍ നേരിട്ടതിന് പിന്നാലെ റണ്‍സൊന്നും എടുക്കാതെ മടങ്ങുകയും ചെയ്തു. ഇതോടെയാണ് രൂക്ഷവിമര്‍ശനം സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നത്. 

Cricket - Indian Premier League - IPL - Lucknow Super Giants v Delhi Capitals - Bharat Ratna Shri Atal Bihari Vajpayee Ekana Cricket Stadium, Lucknow, India - April 22, 2025
Lucknow Super Giants' Rishabh Pant REUTERS/Abhijit Addya

Cricket - Indian Premier League - IPL - Lucknow Super Giants v Delhi Capitals - Bharat Ratna Shri Atal Bihari Vajpayee Ekana Cricket Stadium, Lucknow, India - April 22, 2025 Lucknow Super Giants' Rishabh Pant REUTERS/Abhijit Addya

അടിച്ചു കളിക്കാന്‍ ത്രാണിയുള്ള പന്ത് ഏഴാമനായി ഇറങ്ങിയതിന് ന്യായീകരണമില്ലെന്നും വിയര്‍ത്താണ് 159/6 എന്ന സ്കോറിലേക്ക് ലക്നൗ എത്തിയതെന്നും ആരാധകര്‍ പറയുന്നു. 'പന്ത് സെഞ്ചറിയടിച്ചു, ഒന്ന് കാണാനില്ല,  പൂജ്യം മാത്രമേ എല്ലാവര്‍ക്കും കാണാന്‍ സാധിക്കുന്നുള്ളൂ'വെന്നും, 'ഗോയങ്കയെ ഭയന്ന് പന്ത് ഇപ്പോള്‍ വേഗത്തിലാണ് പുറത്താകുന്നതെന്നും സ്വാഭാവികമായ കളി പുറത്തെടുക്കാന്‍ കഴിയുന്നില്ലെ'ന്നും പലരും സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. കൈത്തലത്തില്‍ പരുക്കേറ്റാണ് പന്ത് കളിക്കാനിറങ്ങിയതും. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ നേടിയ അര്‍ധ സെഞ്ചറി മാത്രമാണ് ഈ സീസണില്‍ പന്തിന് ആശ്വസിക്കാനുള്ളത്. കൊല്‍ക്കത്തയ്ക്കെതിരെ കളിക്കാന്‍ ഇറങ്ങിയില്ല, രാജസ്ഥാനെതിരെ വെറും മൂന്ന് റണ്‍സായിരുന്നു പന്തിന്‍റെ സമ്പാദ്യം! വിക്കറ്റിന് പിന്നിലും പന്തിന്‍റെ പ്രകടനം തീര്‍ത്തും നിരാശാജനകമാണെന്ന് ആരാധകര്‍ പറയുന്നു.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെന്ന നിലയില്‍ നിന്ന  ലക്നൗ അവസാന പത്തോവറുകളിലാണ് തകര്‍ന്നടിഞ്ഞത്. വെറും 72 റണ്‍സ് മാത്രമാണ് അവസാന പത്തോവറില്‍ കൂട്ടിച്ചേര്‍ക്കാനായത്. ലക്നൗ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം 13 പന്ത് ശേഷിക്കെ ഡല്‍ഹി മറികടന്നു. രാഹുലും പൊരേലും അര്‍ധസെഞ്ചറി നേടി. ബോളര്‍മാരാണ് ഡല്‍ഹിക്ക് വിജയം എളുപ്പമാക്കിയത്. നാല് ഓവറില്‍ 33 റണ്‍സ് മാത്രം വഴങ്ങി മുകേഷ് കുമാര്‍ നാല് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍കും ചമീരയും ഓരോ വിക്കറ്റും വീതം വീഴ്ത്തി. 

ENGLISH SUMMARY:

Rishabh Pant, the most expensive player for Lucknow Super Giants this IPL season, faced backlash after getting out for a golden duck against Delhi. Usually batting at No. 4, Pant came in at No. 7 and failed to score, triggering trolls and harsh criticism on social media.

lsg-dc-trending-JPG

Google Trending Topic: lsg vs dc