rcb-won

ഐപിഎലിൽ പഞ്ചാബ് കിങ്സിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു ജയം. ഏഴു വിക്കറ്റ് വിജയമാണ് ആർസിബി നേടിയത്. ആദ്യം ബാറ്റു ചെയ്ത പഞ്ചാബിനെ 157 റണ്‍സിൽ ഒതുക്കിയ ബെംഗളൂരു 18.5 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യത്തിലെത്തി.വിരാട് കോലി അർധ സെഞ്ചറി അടിച്ച് പുറത്താകാതെനിന്നു. 54 പന്തുകൾ നേരിട്ട കോലി 73 റൺസാണു നേടിയത്. 35 പന്തുകൾ നേരിട്ട മലയാളി താരം ദേവ്ദത്ത് പടിക്കൽ 61 റൺസെടുത്തു പുറത്തായി. 

മറുപടി ബാറ്റിങ്ങിന്റെ തുടക്കത്തിൽ തന്നെ ഫിൽ സോൾട്ട് പുറത്തായി. എന്നാൽ അർധ സെഞ്ചറി നേടിയ വിരാട് കോലിയും ദേവ്ദത്ത് പടിക്കലും ചേർന്ന് ആർസിബിയെ 100 കടത്തി. സ്കോർ 109 ഉള്ളപ്പോൾ ദേവ്ദത്തിനെ ഹർപ്രീത് ബ്രാർ പുറത്താക്കി. ക്യാപ്റ്റൻ രജത് പാട്ടീദാർ 12 റൺസുമായി മടങ്ങി. 11 റൺസെടുത്ത ജിതേഷ് ശർമ സിക്സടിച്ചാണ് ആർസിബിയെ ജയിപ്പിച്ചത്.

ENGLISH SUMMARY:

IPL 2025: Virat Kohli, Devdutt Padikkal And Bowlers Star As RCB Thrash PBKS In IPL