teacher-attack

പരീക്ഷയ്ക്കിടെ ചോദ്യത്തെക്കുറിച്ച് അധ്യാപകനോട് സംശയം ചോദിച്ച വിദ്യാർഥിക്ക് അധ്യാപകന്റെ മർദനം. കോട്ടയം ഈരാറ്റുപേട്ടയിലാണ് അഞ്ചാം ക്ലാസ്സ് വിദ്യാർഥിക്ക് മർദനമേറ്റത്. തോളെല്ലിന് പരുക്കേറ്റ വിദ്യാർഥി ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.  കാരക്കാട് എംഎംഎം യുപി സ്കൂളിലെ അധ്യാപകൻ സന്തോഷിനെതിരെയാണ് പരാതി. ഈരാറ്റുപേട്ട പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സംശയം ചോദിച്ചതിനാണ് അധ്യാപകൻ മർദിച്ചതെന്ന് കുട്ടിയും അധ്യാപകനെതിരെ നടപടി വേണമെന്ന് രക്ഷിതാക്കളും പറഞ്ഞു. 

ENGLISH SUMMARY:

Student assault case reported in Erattupetta where a teacher allegedly beat a fifth-grade student for asking a question. The student is hospitalized, and police are investigating the incident.