ipl-rr-srh-24
  • ജയിച്ചാല്‍ രാജസ്ഥാനായി ഏറ്റവും അധികം മല്‍സരങ്ങൾ വിജയിച്ച നായകനാകും സഞ്ജു
  • ഇരുടീമുകളും ഏറ്റുമുട്ടിയത് 19 തവണ
  • 10 തവണയും ജയം ഹൈദരാബാദിന്

ഐ.പി.എല്‍ ഫൈനലിൽ ഇടംനേടാൻ രാജസ്ഥാൻ റോയൽസും സൺ റൈസേഴ്സ് ഹൈദരാബാദും ഇന്ന് നേർക്കുനേർ. തുടർതോൽവികൾക്ക് അവസാനമിട്ട രാജസ്ഥാൻ, ബംഗളൂരുവിനെ തോൽപ്പിച്ചാണ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയത്.  ആദ്യ ക്വാളിഫയറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെട്ടാണ് ഹൈദരാബാദ്, രാജസ്ഥനെ നേരിടാൻ എത്തുന്നത്.  ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ ഒരു റണ്ണിനായിരുന്നു ഹൈദരാബാദിന്റെ ജയം. ഇന്ന് ജയിച്ചാൽ രാജസ്ഥാനായി ഏറ്റവും അധികം മല്‍സരങ്ങൾ വിജയിച്ച നായകൻ എന്ന് നേട്ടം സഞ്ജു സാംസണ് സ്വന്തമാകും. ഇതിഹാസതാരം ഷെയിൻ വോണിനെയാണ് സഞ്ജു മറികടക്കുക. ചെന്നൈ ചെപോക്ക് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മൽസരം. 

10 വര്‍ഷം മുന്‍പ് സഞ്ജു സാംസണ്‍ രാജസ്ഥാന് വേണ്ടി അരങ്ങേറിയ 2013ലാണ് രാജസ്ഥാനും ഹൈദരാബാദും പ്ലേ ഓഫില്‍ ഏറ്റുമുട്ടിയത്. അന്ന് ബ്രാഡ് ഹോഡ്ജിന്‍റെ അര്‍ധ സെഞ്ചുറി മികവില്‍ രാജസ്ഥാന്‍ വിജയം സ്വന്തമാക്കി. നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോഴെല്ലാം കടുത്ത പോരാട്ടം കാഴ്ച വയ്ക്കുന്ന  ടീമുകളാണ് ഇരുവരും. 19 തവണ ഏറ്റുമുട്ടിയപ്പോള്‍ 10 തവണ രാജസ്ഥാനെ വീഴ്ത്താന്‍ ഹൈദരാബാദിന് കഴിഞ്ഞു. 9 തവണ രാജസ്ഥാന്‍ വിജയിച്ചു. ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ കളിച്ച 12 പ്ലേ ഓഫ്​/ നോക്കൗട്ട് മത്സരങ്ങളില്‍ 7 തോല്‍വികളും 5 ജയവുമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്.

രാജസ്ഥാനാകട്ടെ 10 കളികളില്‍ നിന്ന് 5 ജയവും5 തോല്‍വിയും. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ വിജയക്കുതിപ്പിന് തടയിട്ട് ടൂര്‍ണമെന്‍റിന് പുറത്താക്കിയ ആത്മവിശ്വാസത്തിലാണ് സഞ്ജുവും കൂട്ടരും മൈതാനത്തിറങ്ങുന്നത്. മറുഭാഗത്ത് കൊല്‍ക്കത്തയോടേറ്റ തിരിച്ചടിക്ക് പകരം ചോദിക്കാന്‍ രണ്ടാമതൊരവസരം തേടുകയാണ് ഹൈദരാബാദ്.

ENGLISH SUMMARY:

IPL 2024; SRH vs RR