sanju-samson

ഇന്ത്യയുടെ ടി20 ക്രിക്കറ്റിൽ  സൂര്യകുമാർ യാദവിൻറെയും ഗൗതം ഗംഭീറിൻറെ കാലം തുടങ്ങുകയാണ്. ഗംഭീർ പരിശീലകനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ സീരീസ് എന്നതും നായകനായ ശേഷം സൂര്യകുമാർ യാദവിൻറെ ആദ്യ  മത്സരമെന്ന പ്രത്യേകതയും ശ്രീലങ്കൻ പര്യടനത്തിനുണ്ട്.

വിരാട് കോലി, രോഹിത് ശർമ., രവീന്ദ്ര ജഡേജ എന്നിവരുടെ ടി20 വിരമിക്കലിന് ശേഷമുള്ള ആദ്യ മത്സരത്തിൽ പുതിയ ഇന്ത്യൻ നിര പുതിയ ക്യാപ്റ്റനും കോച്ചിനും കീഴിൽ എങ്ങനെ കളിക്കുന്നു എന്നതാണ് ശ്രദ്ധേയം. പരമ്പരയിലെ ആദ്യ മത്സരം ശനിയാഴ്ച വൈകീട്ട് ഏഴ് മണിക്കാണ്. മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കില്ലെന്നാണ് സൂചന. മുൻ താരമായ വാസിം ജാസഫിൻറെ സാധ്യത ഇലവനിവും സഞ്‍ജുവില്ല. 

പുതിയ ടീമിൽ എവിടെ സഞ്ജു കളിക്കും എന്നതാണ് പ്രശ്നം. കോലിയുടെയും വിരാടിൻറെ അഭാവത്തിൽ ഓപ്പണിങിന് ഇറങ്ങുന്നത് യശ്വസി ജയ്‍സ്വാളും ശുഭ്മാൻ ഗില്ലുമായിരിക്കും. അതിനാൽ അഭിഷേക് ശർമ, റിതുരാജ് ഗെയ്ക്‍വാദ് എന്നിവർ ടീമിലുണ്ടാകില്ല. സൂര്യകുമാർ യാദവ്, റിഷഭ് പന്ത് എന്നിവർ മൂന്ന്, നാല് സ്ഥാനങ്ങളിലെത്തും. പന്തിൻറെ തിരിച്ചുവരവാണ് സഞ്ജുവിന് സ്ഥാനം നഷ്ടപ്പെടുത്തുന്നത്. അല്ലെങ്കിൽ സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി സഞ്ജുവിനെ ഉൾപ്പെടുത്തണം. 

ശിവം ദുബെയിൽ നിന്ന് മത്സരമുണ്ടെങ്കിലും അഞ്ചാം സ്ഥാനത്ത് ഹർദിക് പാണ്ഡ്യ കളിക്കും. റിങ്കു സിംഗ്, ശിവം ദുബെ എന്നിവരിൽ ഒരാൾ ആറാം സ്ഥാനത്തെത്തും. വാഷിംഗ്ടൺ സുന്ദറും അക്‌സർ പട്ടേലുമാകും ടീമിലെ രണ്ട് സ്പിൻ ബൗളിംഗ് ഓൾറൗണ്ടർമാരാണ്, കളിക്കാൻ സാധ്യതയുണ്ട്. രവി ബിഷ്‌നോയി ടീമിലെ സ്പെഷ്യലിസ്റ്റ് മൂന്നാം സ്പിന്നറാകും. ജസ്പ്രീത് ബുംറ ഇല്ലാത്തതിനാൽ അർഷ്ദീപ് സിങും മുഹമ്മദ് സിറാജും ടീമിലെ പേസ് ബൗളിങ് നയിക്കും.