TOPSHOT - Argentina's forward #10 Lionel Messi celebrates scoring his team's first goal during the 2026 World Cup Group J football match between Argentina and Algeria at the Kansas City Stadium in Kansas City on June 16, 2026.  (Photo by Roberto SCHMIDT / AFP)

TOPSHOT - Argentina's forward #10 Lionel Messi celebrates scoring his team's first goal during the 2026 World Cup Group J football match between Argentina and Algeria at the Kansas City Stadium in Kansas City on June 16, 2026. (Photo by Roberto SCHMIDT / AFP)

ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും അർജന്റീന ഫുട്ബോൾ അസോസിയേഷനും തമ്മിൽ അകലുന്നോ? തന്റെ പേരും ചിത്രവും വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയാൻ നിയമനടപടികൾക്ക് തുടക്കമിടാൻ താരം അഭിഭാഷകരോട്  നിർദേശം നൽകിയതായാണ് റിപ്പോർട്ട്. രണ്ട് പതിറ്റാണ്ടായി അര്‍ജന്റീന ദേശീയ ടീമിന്റെ മുഖമായിരുന്നു മെസ്സി.

  എന്താണ് സംഭവിച്ചത്? രാജ്യാന്തര ഫുട്ബോളിലെ ഏറ്റവും മൂല്യമേറിയ വാണിജ്യ പങ്കാളിത്തങ്ങളിലൊന്നിനാണ് മെസി–അര്‍‌ജന്റീന പങ്കാളിത്തം. ഈ ബന്ധത്തിലൂടെ മെസ്സിക്കും അർജന്റീന ഫുട്ബോൾ അസോസിയേഷനും ലോകമെമ്പാടും വലിയ സാമ്പത്തിക നേട്ടമുണ്ടായിട്ടുണ്ട്. അർജന്റീന ഫുട്ബോൾ അസോസിയേഷനും പ്രസിഡന്റ് ക്ലോഡിയോ ടാപിയയും നേരിടുന്ന അഴിമതി ആരോപണങ്ങളും നിയമപ്രശ്നങ്ങളുമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് സൂചന. ഈ കേസുകളിലൊന്നും മെസ്സിയുടെ പേര് പരാമർശിച്ചിട്ടില്ലെങ്കിലും വിവാദങ്ങളിൽ നിന്ന് സ്വന്തം പേര് അകറ്റിനിർത്താനാണ് മെസ്സി ശ്രമിക്കുന്നതെന്നാണ് വിലയിരുത്തൽ. ഇതിന് മുമ്പ് AFAയുമായി ബന്ധപ്പെട്ട ഒരു കേസിൽ മെസ്സിയുടെ പേര് കോടതിയിലെത്തിയിരുന്നു.

മയാമി ആസ്ഥാനമായ ഇവന്റ് പ്രൊമോഷൻ കമ്പനിയായ VID Music Group ഏപ്രിലിൽ മെസ്സിക്കും AFAയ്ക്കുമെതിരെ കേസ് നൽകിയിരുന്നു.  തെറ്റായ വാഗ്ദാനങ്ങളിലൂടെ കരാറുകളിൽ ഏർപ്പെടാൻ കമ്പനിയെ പ്രേരിപ്പിച്ചെന്നാണ് പരാതിയിലെ ആരോപണം. AFAയ്ക്കും ടാപിയയ്ക്കുമൊപ്പം ഒരു കേസിൽ മെസ്സിയുടെ പേരും ഉൾപ്പെട്ടത് അദ്ദേഹത്തെ കൂടുതൽ അസ്വസ്ഥനാക്കിയെന്നാണ് റിപ്പോർട്ടുകൾ. ഇതാണ് ബന്ധം വേർപെടുത്താനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് സൂചന. നവംബർ 17-ന് കോസ്റ്റാറിക്കയ്‌ക്കെതിരെ അർജന്റീന സ്വന്തം മൈതാനത്ത് 7-0ന് ജയിച്ച സൗഹൃദ മത്സരത്തിന് തൊട്ടുമുമ്പാണ് ഈ വാർത്ത പുറത്തുവന്നത്. എന്നാൽ മെസ്സിയുടെ പ്രതിനിധികളോ AFAയോ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

കരാര്‍ പൊളിക്കല്‍ എളുപ്പമോ? 

ദേശീയ ടീമിന്റെ വാണിജ്യ കരാറുകളിൽ നിന്ന് ഒരു താരത്തിന്റെ പേരും ചിത്രവും വേർതിരിക്കുന്നത് അത്ര എളുപ്പമല്ല. കാരണം ഒരു കളിക്കാരന്റെ പേരും ചിത്രവും ഉപയോഗിക്കുന്നതില്‍ മാത്രം  ഒതുങ്ങുന്നതല്ല.ടീമിനെ മൊത്തത്തിൽ മുൻനിർത്തിയാണ് ഫുട്ബോൾ അസോസിയേഷനുകൾ സ്പോൺസർഷിപ്പ് കരാറുകൾ ഉണ്ടാക്കുന്നത്. വർഷങ്ങളായി അർജന്റീനയുടെ വാണിജ്യ മുഖം മെസ്സിയാണ്. കോടിക്കണക്കിന് രൂപയുടെ സ്പോണ്‍സര്‍ഷിപ്പ് കരാറുകളും പരസ്യാവകാശങ്ങളും ആഗോള ബ്രാന്‍ഡ് മൂല്യവും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.  കരാര്‍ വ്യവസ്ഥകള്‍, കാലാവധി,നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങളും പരിഗണിക്കേണ്ടിവരും. ദേശീയ ടീമിന്റെ വാണിജ്യ മുഖമായിരുന്ന സൂപ്പര്‍ താരത്തെ ആ ടീമിന്റെ വാണിജ്യ സംവിധാനത്തില്‍ നിന്ന് വേര്‍തിക്കുക അസോസിയേഷന് കടുത്ത വെല്ലുവിളിയാകും.

സ്പോണ്‍സര്‍മാരുടെ നിലപാട് എന്ത്? 

മെസ്സിയുടെ നീക്കത്തോട് നിലവിലെ സ്പോൺസർമാർ എങ്ങനെ പ്രതികരിക്കും എന്നാണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്.  ഇനി അവർ മെസ്സിയുമായി നേരിട്ട് കരാറുകളിലെത്തുമോ? മെസ്സിയെ ഉള്‍പ്പെടുത്തി പരസ്യം തയാറാക്കിയ സ്പോണ്‍സര്‍മാര്‍ക്ക് വീണ്ടും ക്രമീകരിക്കേണ്ടിവരും. മെസ്സിയുടെ താരമൂല്യം കണക്കിലെടുത്ത് കരാറിലേര്‍പ്പെട്ട സ്പോണ്‍സര്‍മാര്‍ക്ക് ഉണ്ടായേക്കാവുന്ന സാമ്പത്തിക നഷ്ടത്തിന്റെ സാധ്യത, ഇത് ആര് പരിഹരിക്കും? ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത് ഈ ചോദ്യങ്ങളിലേക്കാണ്.

ENGLISH SUMMARY:

Football superstar Lionel Messi has reportedly instructed his lawyers to explore legal action to prevent the commercial use of his name and image by the Argentine Football Association (AFA). The reported move comes amid corruption allegations and legal controversies surrounding AFA president Claudio Tapia, although Messi has not been directly implicated in those cases. A previous lawsuit filed by Miami-based event promotion company VID Music Group against Messi and AFA, alleging misleading contractual promises, is also believed to have strained the relationship. Messi's reported decision could create major challenges for Argentina's sponsorship deals, advertising rights and commercial partnerships, given his status as the national team's biggest global brand.