പോർച്ചുഗീസ് നാഷനൽ ടീമിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിച്ചു. CR7 കുപ്പായം അഴിച്ചുവയ്ക്കാന്‍ സമയമായെന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച താരം പറഞ്ഞു. “പോർച്ചുഗലിലെ ജനങ്ങളോട്... നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സിയോട് വിടപറയാനുള്ള സമയമായിരിക്കുന്നു. ആ ജഴ്‌സി എന്റേത് മാത്രമാണെന്ന് ഒരിക്കലും ഞാൻ കരുതിയിട്ടില്ല. എന്നാൽ 23 വർഷക്കാലം അത് അണിയാനുള്ള ഭാഗ്യവും ഉത്തരവാദിത്തവും എനിക്ക് ലഭിച്ചു.’’ വിഡിയോയിൽ റൊണാൾഡോ പറഞ്ഞു.

 

2016ൽ പോർച്ചുഗലിന് യൂറോ കപ്പ് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച റൊണാൾഡോ, രാജ്യാന്തര ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായും ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായും ആയിട്ടാണ് പടിയിറങ്ങുന്നത്. പോര്‍ച്ചുഗലിനായി 234 മല്‍സരങ്ങളില്‍ നിന്നായി 146 ഗോളുകള്‍ നേടി. 41ാം  വയസിലാണ് ഇതിഹാസതാരത്തിന്‍റെ വിരമിക്കല്‍.

 

രണ്ട് പതിറ്റാണ്ടിലേറെ നീണ്ട രാജ്യാന്തര കരിയറിനാണ് വിരാമമാകുന്നത്. 2004ലെ യൂറോ കപ്പിന് മുന്നോടിയായി തുടങ്ങിയ യാത്ര, പരിശീലകൻ ജോർജ് ജീസസുമായുള്ള അഭിപ്രായവ്യത്യാസങ്ങൾക്കു പിന്നാലെയാണ് അവസാനിക്കുന്നത് .കഴിഞ്ഞ മാസം നേഷൻസ് ലീഗ് മത്സരത്തിൽ റൊണാൾഡോയെ കളിപ്പിക്കേണ്ടതില്ലെന്ന് പരിശീലകൻ ജോർജ് ജീസസ് തീരുമാനിച്ചതിനെത്തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനു പിന്നാലെ റൊണാൾഡോ ടീം ക്യാംപ് വിട്ടത് വിവാദമായിരുന്നു. 

 

ആറ് ലോകകപ്പുകളിൽ പോർച്ചുഗലിനെ പ്രതിനിധീകരിച്ച റൊണാൾഡോയുടെ കരിയറിൽ ഒരു യൂറോപ്യൻ കിരീടവും പുരുഷ അന്താരാഷ്ട്ര ഫുട്ബോളിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡും ഉൾപ്പെടുന്നു.

ENGLISH SUMMARY:

Cristiano Ronaldo retirement from the Portugal national team marks the end of a legendary 23-year international career featuring record-breaking goals and historic championship victories. Fans worldwide are searching for details regarding his departure from the number 7 jersey and his future in football.