കൊച്ചിയില്‍ യുവ ഡോക്ടര്‍ക്ക് ക്രൂരമര്‍ദനമേറ്റ കേസില്‍ നടി അതുല്യ ചന്ദ്രന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. കേസില്‍ അതുല്യ ഉള്‍പ്പെടെ 12 പ്രതികളാണുള്ളത്. 

ഈ മാസം രണ്ടിനായിരുന്നു സംഭവം. മര്‍ദനത്തിനു പിന്നാലെ ഡോക്ടറുടെ മൂന്നുലക്ഷംരൂപയുടെ ഫോണുകള്‍ കവര്‍ന്നിരുന്നു. ചികിത്സിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയായിരുന്നു ആക്രമണം . കടവന്ത്ര പൊലീസാണ് കേസെടുത്തത്. അതുല്യ അഭിഭാഷക കൂടിയാണ്.

ENGLISH SUMMARY:

Kochi doctor assault case involves the recent arrest of actress and lawyer Athulya Chandran along with two others by the Kadavanthra police. The victim was brutally attacked and robbed after being lured under the guise of medical treatment.