ഇന്ത്യയ്ക്കെതിരെ യുറഗ്വായുടെ ഗോള്‍ മഴ. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഒന്നിനെതിരെ ആറുഗോളിന് മുന്‍ ലോകചാംപ്യന്‍മാര്‍ ജയിച്ചു. ഇടിമിന്നലും മഴയും കാരണം അരമണിക്കൂറിലേറെ കളി തടസ്സപ്പെട്ടു.
ബ്രസീലിനെതിരെ തോറ്റെങ്കിലും ബ്രസീല്‍ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിയുടെ വരെ പ്രശംനേടിയ പ്രകടനം ഇന്ത്യയ്ക്ക് യുറഗ്വായ്ക്കെതിരെ പുറത്തെടുക്കാനായില്ല. രണ്ടുതവണ ലോക ചാംപ്യന്‍മാരായ യുറഗ്വായ്ക്ക് മുന്നില്‍ ഇന്ത്യയ്ക്ക് മുട്ടിടിച്ചു.
പതിനൊന്നാം മിനിറ്റില്‍ യുറഗ്വായുടെ സൂപ്പര്‍ താരം ഡാര്‍വിന്‍ ന്യൂനസാണ് ഇന്ത്യയ്ക്ക് ആദ്യ പ്രഹരം ഏല്‍പ്പിച്ചത്. പെനല്‍ട്ടിയിലൂടെയായിരുന്നു ഗോള്‍. 22 ാം മിനിറ്റില്‍ റയാന്‍ വില്യംസിന്‍റെ ഉജ്വല നീക്കത്തില്‍ ഗോള്‍ നേടാനുള്ള ശ്രമം ഗോളി തടഞ്ഞെങ്കിലും പന്തുവരുതിയിലാക്കി അനിരുദ്ധ് ഥാപ സമനില ഗോള്‍ നേടി.
മിനിറ്റുകള്‍ക്കം മഴയെത്തി. അകമ്പടിയായി ഇടിയും മിന്നലും. അരണമണിക്കൂറിലേറെ കളി നിര്‍ത്തി. പുനരാരംഭിച്ചപ്പോള്‍ യുറഗ്വായുടെ വകയായിരുന്നു ഗോള്‍ മഴ. പക്ഷേ പിന്നീട് ഇന്ത്യയുടെ പ്രതിരോധം അപ്രസ്ക്തമാകുന്നതാണ് കണ്ടത്. കൃത്യമായ ഇടവേളകളില്‍ ഗോള്‍ വീണുകൊണ്ടിരുന്നു. അരാവുജോ ഇരട്ടഗോള്‍ നേടി...