Argentina's forward #10 Lionel Messi celebrates after scoring his second goal during the 2026 FIFA World Cup South American qualifiers football match between Argentina and Venezuela at the Mas Monumental stadium in Buenos Aires on September 4, 2025. (Photo by Luis ROBAYO / AFP)
ഫുട്ബോള്‍ ആരാധകരെ സങ്കടത്തിലാഴ്ത്തിയ വിരമിക്കല്‍ പ്രഖ്യാപനത്തിന് ആഴ്ചകള്‍ക്കിപ്പുറം അര്‍ജന്റീനയുടെ ജഴ്സിയണിഞ്ഞ് അവസാന മല്‍സരത്തിന് ലയണല്‍ മെസി തയാറെടുക്കുന്നു. ഒക്ടോബര്‍ ആറിനാകും ആകാശ നീലയും വെള്ളയും ജഴ്സി മെസി അവസാനമായി അണിയുക. ആഫ്രിക്കന്‍ ടീമായ ബെനിനെതിരെ അര്‍ജന്‍റീനയില്‍ വച്ചാകും സൗഹൃദ മല്‍സരം നടക്കുകയെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചു. Also Read: ‘ഞാൻ എന്നെ പൂർണമായി സമർപ്പിച്ചു; ഇനി നല്‍കാന്‍ ഒന്നുമില്ല’; വിരമിക്കൽ പ്രഖ്യാപിച്ച് മെസ്സി
'നാഷനല്‍ ടീം കോച്ചായ ലയണല്‍ സ്കലോണിയുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനും ദേശീയ ടീമിന്‍റെ ഐക്കണും ഞങ്ങളുടെ ക്യാപ്റ്റനുമായ ലയണല്‍ മെസിക്ക് അര്‍ഹമായ യാത്രയയപ്പ് നല്‍കാന്‍ ഒക്ടോബര്‍ ആറിന് നിശ്ചയിച്ചിരിക്കുന്നു' എന്നാണ് എഎഫ്എയുടെ പ്രസ്താവന. നാലു വര്‍ഷം മുന്‍പ് കപ്പ് നേടിയ ടീമിലംഗമായ എല്ലാവരെയും അവരുടെ കുടുംബാംഗങ്ങളെയും ചടങ്ങില്‍ പ്രത്യേക അതിഥികളായി ക്ഷണിച്ചിട്ടുമുണ്ട്.
അര്‍ജന്റീനയുടെ കുപ്പായത്തില്‍ മെസ്സിയുടെ 208–ാം മല്‍സരമാകും ബെനിനെതിരെയുള്ളത്. 125 ഗോളുകളാണ് രാജ്യത്തിനായി മെസ്സി നേടിയത്. ബ്യൂനസ് ഐറിസാകും ഇതിഹാസ താരത്തിന്‍റെ അവസാന മല്‍സരത്തിന് വേദിയാകുക. മൂന്ന് സൗഹൃദ മല്‍സരങ്ങളാണ് അര്‍ജന്റീനയില്‍ വച്ച് ടീം കളിക്കാനൊരുങ്ങുന്നത്. ഈ മാസം 30ന് കോര്‍ഡോബയില്‍ വച്ച് ബൊളീവിയയ്ക്കെതിരെയും ഒക്ടോബര്‍ മൂന്നിന് ബുര്‍ക്കിന ഫാസോയ്ക്കെതിരെയുമാണ് മറ്റ് രണ്ട് മല്‍സരങ്ങള്‍. ഇതില്‍ ബെനിനെതിരെ മാത്രമാകും മെസ്സി ഇറങ്ങുകയെന്നും സ്കലോണി വ്യക്തമാക്കി. മെസ്സിക്കൊപ്പം ജിയോവനി ലൊസെല്‍സോയും റോഡ്രിഗോ ഡീ പോളും ഇറങ്ങും.
പിതാവിന്‍റെ നിര്യാണമുണ്ടാക്കിയ തീവ്ര വേദനയ്ക്ക് പിന്നാലെ ഓഗസ്റ്റ് 31നാണ് ലയണല്‍ മെസ്സി രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ആത്മാവില്‍ തീരാ വേദനയോടെയാണ് വിരമിക്കല്‍ താന്‍ പ്രഖ്യാപിക്കുന്നതെന്നും പക്ഷേ അതിനുള്ള സമയമായെന്നും താരം കുറിച്ചിരുന്നു. 2022 ലെ ലോകകപ്പ്, 2021ലെയും 2024 ലെയും കോപ്പ അമേരിക്ക കിരീടങ്ങള്‍ അര്‍ജന്‍റീനയ്ക്കായി നേടിയാണ് മെസി രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിട പറയുന്നത്.