barcola

TOPICS COVERED

ഫ്രഞ്ച് മുന്നേറ്റനിര തരാം ബ്രാഡ്‍ലി ബാര്‍ക്കോള ഇനി ലിവര്‍പൂളില്‍. 1589  കോടി രൂപയ്ക്കാണ് പിഎസ്ജിയില്‍ നിന്ന് ബാര്‍ക്കോളയെ സ്വന്തമാക്കിയത്. വിഡിയോ ഗെയിമില്‍ നിന്ന് പ്രചോദനമായ 29-ാം നമ്പര്‍ ജേഴ്സിയായിരിക്കും ലിവര്‍പൂളിലും ബാര്‍ക്കോള അണിയുക.

2016ല്‍ ഫിഫ ഗെയിമില്‍ ആദ്യമായി സ്റ്റോറി മോഡ് അവതരിപ്പിക്കുമ്പോള്‍ 14 വയസായിരുന്നു ബ്രാഡ്‍ലി ബാര്‍ക്കോളയുടെ പ്രായം. എന്നെങ്കിലും പ്രഫഷണല്‍ ഫുട്ബോള്‍  താരമായാല്‍ ഗെയിമിലെ നായകന്‍ അലക്സ് ഹണ്ടറുടെ അതേ ജേഴ്സി നമ്പര്‍ തിരഞ്ഞെടുക്കുമെന്ന് ബാര്‍ക്കോള ഉറപ്പിച്ചു. ഇപ്പോള്‍ 1589 കോടി രൂപയ്ക്ക് പിഎസ്ജി വിട്ട് ലിവര്‍പൂളിലേയ്ക്ക് എത്തിയ ബാര്‍ക്കോളെ ആന്‍ഫീല്‍ഡില്‍ ഇറങ്ങുക  29-ാം  നമ്പര്‍ ജേഴ്സി അണിഞ്ഞ്. ഗെയിമിലെ നായകന്‍ ഹണ്ടറുടെ അതേ നമ്പര്‍. ലിവര്‍പൂള്‍ പരിശീലകന്‍ ആന്‍ഡോണി ഇറാഓളയുടെ ആക്രമണ ശൈലിക്ക് അനുയോജ്യനായ താരമായാണ് ബാര്‍ക്കോളയെ കാണുന്നത്. മുഹമ്മദ് സല യുഗത്തിന് ശേഷം ആക്രമണനിരയിലെ പ്രധാനതാരമായാണ് ബാര്‍ക്കോളയുടെ വരവ്. പിഎസ്ജിയ്ക്കൊപ്പം 2 ചാംപ്യന്‍സ് ലീഗ് നേടിയ ബാര്‍ക്കോള 157 മല്‍സരങ്ങളില്‍ നിന്ന് 39 ഗോളും 37 അസിസ്റ്റും നേടിയിട്ടുണ്ട്. 

Bradley Barcola Joins Liverpool FC:

Bradley Barcola, the French forward, has officially joined Liverpool FC from PSG. He will be wearing the number 29 jersey, inspired by a video game character, as he embarks on his new journey at Anfield