സൗദി പ്രോ ലീഗില്‍ സാദിയോ മാനെയുടെ മികവില്‍ അല്‍ നസ്‍റിന്‍റെ വമ്പന്‍ തിരിച്ചുവരവ്. ഗോള്‍കീപ്പര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരിലേയ്ക്ക് ചുരുങ്ങിയ അല്‍ നസ്ര്‍ മൂന്നു ഗോളടിച്ചാണ് ജയിച്ചുകയറിയത്.
അല്‍ എത്തിഫാഖിനെതിരായ മല്‍സരത്തില്‍ 12–ാം മിനിറ്റില്‍ അല്‍ നസര്‍ ഗോള്‍കീപ്പര്‍ ബെന്റോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്ത്. ആദ്യപകുതി അവസാനിച്ചപ്പോള്‍ അല്‍ നസര്‍ 2–0 ന് പിന്നില്‍. സീസണില്‍ ആദ്യമായി കളത്തിലിറങ്ങിയ ക്രിസ്റ്റ്യനൊ റൊണാള്‍ഡോയെ ആദ്യ പകുതിക്ക് ശേഷം പിന്‍വലിച്ചു. 73 മിനിറ്റുവരെ 2–0ന് പിന്നില്‍ നിന്ന ശേഷം അല്‍ നസറിന്‍റെ തിരിച്ചുവരവ് പിന്നീടായിരുന്നു.
നാലുമിനിറ്റിനിടെ സാദിയോ മാനെയുടെയും അല്‍ അമറിയുടെയും വക ഓരോ ഗോള്‍. ഇഞ്ചുറി ടൈമില്‍ മാനെ, റിയാദ് ക്ലബിന്റെ ഗംഭീര തിരിച്ചുവരവ് പൂര്‍ത്തിയാക്കി.