അര്‍ജന്‍റീന ഗോള്‍കീപ്പര്‍ എമിലിയാനൊ മാര്‍ട്ടീനസ് ചെല്‍സിയിലേക്കെന്ന് സൂചന. രണ്ടുവര്‍ഷമായി ആസ്റ്റന്‍വില്ല വിടാന്‍ ശ്രമിക്കുകയാണ് 33 കാരനായ മാര്‍ട്ടീനസ്.
കഴിഞ്ഞ സീസണില്‍ ആസ്റ്റന്‍ വില്ല ആരാധകരോട് കണ്ണീരോടെ വിടപറഞ്ഞെങ്കിലും എമിലിയാനൊ മാര്‍ട്ടീനസ് എങ്ങും പോയില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, യുവന്റസ് തുടങ്ങിയ ക്ലബുകള്‍ താരത്തെ സ്വന്തമാക്കാന്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടു. ഇത്തവണത്തെ ട്രാന്‍സ്ഫര്‍ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് മാര്‍ട്ടീനസിനെ സ്വന്തമാക്കാന്‍ ചെല്‍സിയുടെ നീക്കം.
മാച്ച് ഫിറ്റ്നസ് ഇല്ലാത്തതിനാല്‍ ആദ്യ മല്‍സരത്തില്‍ 33 കാരനായ മാര്‍ട്ടീനസ് ടീമിലില്ലായിരുന്നു. ഇറ്റാലിയന്‍ ക്ലബ് പാര്‍മയില്‍ നിന്ന് ആസ്റ്റന്‍ വില്ല ജാപ്പനീസ് ഗോള്‍കീപ്പര്‍ സയോണ്‍ സുസുക്കിയെ ടീമിലെത്തിച്ചിട്ടുമുണ്ട്. വില്ലയും ചെല്‍സിയും തമ്മില്‍ ധാരണയിലെത്തിയാല്‍ മാര്‍ട്ടീനസിന്‍റെ ട്രാന്‍സ്ഫര്‍ യാഥാര്‍ത്ഥ്യമാകും. ഫുള്ളമിനെതിരായ ആദ്യ മല്‍സരത്തില്‍ റോബര്‍ട്ട് സാഞ്ചസാണ് ചെല്‍സിയുടെ ഗോള്‍ വലകാത്തത്. സാഞ്ചസിന്‍റെ പിഴവുകളായിരുന്നു ഫുള്ളമിന്‍റെ ഗോളുകളില്‍ കലാശിച്ചത്.