സൂപ്പർ ലീഗ് കേരള അടുത്ത സീസണിലും കാലിക്കറ്റ് ഫുട്ബോൾ ക്ലബ്ബിന്റെ മുഖ്യപരിശീലകനായി അർജന്റീനിയൻ, എവർ അഡ്രിയാനോ ഡിമാള്‍ഡെ തുടരും. കഴിഞ്ഞ സീസണിൽ 23 പോയിന്റോടെ ലീഗില്‍ കാലിക്കറ്റ് ഒന്നാം സ്ഥാനത്തായിരുന്നു.
കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച ഡിമാൾഡെയുടെ പരിശീലനത്തിന് കീഴിലാണ് പുതിയ പോരാട്ടങ്ങൾക്കായി ക്ലബ്ബ് തയ്യാറെടുക്കുന്നത്. സൗദി അറേബ്യൻ ദേശീയ ടീമിന്റെയും ഫ്രഞ്ച് ക്ലബ്ബായ മാഴ്സെയുടെയും അസിസ്റ്റന്റ് കോച്ചായി പ്രവർത്തിച്ച മികച്ച പരിച സമ്പത്ത് ഡിമാൾഡെയ്ക്കുണ്ട്. പ്രൊഫഷനലിസവും അച്ചടക്കവും വ്യക്തമായ ഒരു ശൈലിയുമാണ് എവർ കാലിക്കറ്റ് എഫ്.സിയിലേക്ക് കൊണ്ടുവന്നത്. അദ്ദേഹം കോച്ചായി തുടരുന്നതിൽ തങ്ങൾക്ക് ഏറെ സന്തോഷമുണ്ടെന്ന് കാലിക്കറ്റ് എഫ്.സി ക്ലബ് സിഇഒ കോരത്ത് മാത്യു പറഞ്ഞു.
ആക്രമണോത്സുകമായ രീതി, ഹൈ ഇന്റെൻസിറ്റി പ്രെസ്സിംഗ് ശൈലി എന്നിവയിലൂടെ ക്ലബ്ബിന്റെ മികച്ച മുന്നേറ്റത്തിന് കളമൊരുക്കാൻ ഡിമാൾഡെയ്ക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 23 പോയിന്റോടെ ലീഗ് ടേബിളിൽ ഒന്നാമതായാണ് ക്ലബ്ബ് സീസൺ അവസാനിപ്പിച്ചത്.