ബ്രീസിലിയന്‍ സീരി എ മല്‍സരത്തിനിടെ നെയ്മാര്‍ക്ക് കൈകൊടുക്കാതെ എതിര്‍ ടീമംഗം തിയാഗോ മെന്‍ഡസ്. സാന്റോസ് – വാസ്കോഡഗാമ മല്‍സരത്തിന് മുന്‍പായിരുന്നു നാടകീയ രംഗങ്ങള്‍. നെയ്മാറെ തിയാഗോ മെൻഡസ് അവഗണിച്ചതിന് പിന്നിൽ ആറുവർഷത്തെ പകയുടെ കഥപറയാനുണ്ട്.
സാന്റോസും വാസ്കോഡ ഗാമയും തമ്മിലുള്ള മല്‍സരത്തിന് മുന്‍പാണ് നെയ്മാര്‍ക്ക് കൈകൊടുക്കാതെ ഗാമ താരമായ തിയാഗോ മെന്‍ഡസ് നടന്നുനീങ്ങിയത്. നെയ്മാര്‍ പിഎസ്ജിയിലും മെന്‍ഡസ് ലിയോണിലും കളിക്കുന്ന കാലത്തേക്ക് പോകണം പകയുടെ കാരണമറിയാന്‍. 2020 ഡിസംബർ 13ന് നടന്ന ലീഗ് -1 മത്സരത്തിനിടെ മെൻഡസ് നടത്തിയ ഒരു ഫൗളാണ് പ്രശ്നങ്ങളുടെ തുടക്കം.
ടാക്കിളിൽ നെയ്മാറുടെ ഇടത് കണങ്കാലിന് ഉളുക്ക് പറ്റി. സ്ട്രെച്ചറിലാണ് കളംവിട്ടത്. ഫൗളിന് മെൻഡസിന് ചുവപ്പുകാർഡ് കിട്ടി. നെയ്മാറുടെ പിതാവ് സമൂഹമാധ്യമങ്ങളില്‍ മെന്‍ഡസിനെതിരെ പ്രതികരിച്ചു. മെൻഡസ് പിന്നീട് പരസ്യമായി ക്ഷമാപണം നടത്തി. എന്നിട്ടും താരത്തിനും കുടുംബത്തിനും നേരെ വധഭീഷണിയുണ്ടായി. സീരി എയില്‍ ഇതിനുമുമ്പ് ഏറ്റുമുട്ടിയപ്പോഴും മെന്‍ഡസ് നെയ്മാറെ ഫൗള്‍ ചെയ്തിരുന്നു. പിന്നാലെ ഇരുവരും തമ്മില്‍ ഗ്രൗണ്ടില്‍ വാക്കേറ്റമുണ്ടായി. എപ്പോഴും പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്ന മണ്ടനാണ് മെന്‍ഡസ് എന്നായിരുന്നു അന്ന് നെയ്മാറുടെ പ്രതികരണം. എന്തായാലും മല്‍സരത്തില്‍ നെയ്മാറുടെ സാന്റോസ് 3–0ന് ജയിച്ചു