Image Credit: X@thoughtCatalog
ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിവാഹത്തെ പറ്റിയുള്ള അഭ്യൂഹങ്ങള്‍ പരന്നതോടെ പോര്‍ച്ചുഗല്‍ മഡേറയിലെ ഫിൻചാൽ പള്ളിയിലേക്ക് ആയിരങ്ങളുടെ ഒഴുക്ക്. ആള്‍ക്കൂട്ടം പള്ളിക്ക് മുന്നില്‍ തടിച്ചുകൂടിയതോടെ യഥാര്‍ഥ വധുവരന്മാര്‍ക്ക് പള്ളിയിലേക്ക് എത്താന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടല്‍ വേണ്ടിവന്നു. റൊണാള്‍ഡോയും പങ്കാളിയുമായ ജോർജിന റോഡ്രിഗസും മഡേറയിലെ ഫിൻചാൽ പള്ളിയില്‍ വിവാഹിതരമാകുന്നു പോര്‍ച്ചുഗീസ് മാധ്യമങ്ങളില്‍ വാര്‍ത്തവന്നത്.
വിദേശ റഫറിമാർക്ക് ലൈംഗികസേവനം; മാപ്പുപറഞ്ഞ് ദക്ഷിണ കൊറിയൻ ഫുട്ബോൾ അസോസിയേഷന്‍
ഏകദേശം രണ്ടായിരത്തോളം ആരാധകരാണ് ഓഗസ്റ്റ് എട്ടിന് പള്ളിയിലേക്ക് എത്തിയത്. എന്നാല്‍ മഡേറ സ്വദേശിയായ ഫാബിയോ റാമോസും പങ്കാളിയായ ഫാത്തിമ നിക്കോളിന്‍റെയുമായിരുന്നു വിവാഹം. ഫ്രാൻസിൽ താമസക്കാരായ ഇരുവരും വിവാഹത്തിനായാണ് നാട്ടിലേക്ക് എത്തിയത്. വിവാഹത്തിനായി എത്തിയ വധുവരന്മാര്‍ തടിച്ചുകൂടിയ ആൾക്കൂട്ടം കണ്ട് അമ്പരന്നു. ഒടുവില്‍ തന്‍റെ വിവാഹമാണെന്ന് ഫാത്തിമ നിക്കോള്‍ ഉറക്കെ വിളിച്ചുപറയുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടലിലാണ് വധുവിന് സുരക്ഷിതമായി പള്ളിക്കുള്ളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞത്.
എന്നാല്‍ പള്ളിയില്‍ ആശയക്കുഴപ്പം അവസാനിച്ചില്ല. റൊണാൾഡോയുടെയും ജോർജിനയുടെയും വിവാഹ സല്‍ക്കാരം നടക്കുന്നത് ഫഞ്ചാലിലെ ആഡംബര പഞ്ചനക്ഷത്ര ഹോട്ടലായ സാവോയ് പാലസിലെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഇവിടെയും ആളുകൂടി. ഫിന്‍ചാൽ കത്തീഡ്രലിലെ വിവാഹത്തിന് ശേഷം സാവോയ് പാലസില്‍ ആഘോഷങ്ങൾ നടക്കാന്‍ സാധ്യത എന്നായിരുന്നു ബ്രിട്ടീഷ്, പോർച്ചുഗീസ് മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ.
ഒരോവറില്‍ നാല് സിക്സ്! തൂക്കിയടിച്ച് ഗുര്‍നൂര്‍; കയ്യടിച്ച് ഗംഭീര്‍
സംഭവത്തിന്റെ വിഡിയോ വൈറലായതോടെ റൊണാൾഡോയും പ്രതികരണവുമായി രംഗത്തെത്തി. പൊട്ടിച്ചിരിക്കുന്ന ഒരു ഇമോജിയാണ് താരം സംഭവത്തിന്‍റെ ഒരു പോസ്റ്റില്‍ കമന്റായി ഇട്ടത്. റൊണാൾഡോയുടെ മൂത്ത സഹോദരി എൽമ അവെയ്‌റോയും സംഭവത്തോട് പ്രതികരിച്ചു. ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ആരാധകർ എങ്ങനെയാണ് വിവാഹ വർത്തകളിൽ വിശ്വസിച്ചതെന്നാണ് അവരുടെ ചോദ്യം. ഫിഫ ലോകകപ്പിനു പിന്നാലെയാണ് റൊണാൾഡോ വിവാഹിതനാകുന്നെന്ന അഭ്യൂഹങ്ങൾ ഉയർന്നത്.