Image Credit: മൈതാനത്ത് മിന്നലടിക്കുന്ന ദൃശ്യം (X/ @jib4n_) മരിച്ച സോഫ്വാൻ അവായ് ( YalaFC Facebook Page)
തായ്‍ലന്‍ഡില്‍ പ്രാദേശിക ഫുട്ബോള്‍ ടൂര്‍ണമെന്‍റിനിടെ ഗ്രൗണ്ടില്‍ മിന്നലേറ്റ് ഫുട്ബോള്‍ താരത്തിന് ദാരുണന്ത്യം. തായ് പൗരനായ 25 കാരനായ സോഫ്വാൻ അവായ് ആണ് മരിച്ചത്. സംഭവത്തില്‍ കളിക്കാരടക്കം ഒന്‍പതു പേര്‍ക്ക് പരുക്കേറ്റു. സുഗായ് ഗോളകിലെ സന്തിഫാപ് മൈതാനത്ത് നടന്ന എഫ്എ ഗോലോക് കപ്പിന്‍റെ സെമി ഫൈനലിനിടെയാണ് സംഭവം.
മുഹമ്മദ് സലാ ഇനി തുര്‍ക്കി ക്ലബില്‍; ട്രാബ്സൺസ്പോറിലെ കരാര്‍ അന്തിമഘട്ടത്തില്‍
വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. കനത്ത മഴയ്ക്കിടെയാണ് മല്‍സരം നടന്നത്. മല്‍സരത്തിന്‍റെ ഗ്രൗണ്ടിന്‍റെ മധ്യഭാഗത്തായിരുന്നു വിങാറായ അവായ് കളിച്ചിരുന്നത്. ഈ ഭാഗത്താണ് മിന്നലടിച്ചതും. പരുക്കേറ്റ ഒന്‍പതുപേരില്‍ ഒരാള്‍ മലേഷ്യന്‍ പൗരനായ അലിഫ് എസ്സഹാൻ സുൽക്കിഫ്ലിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇടിമിന്നലേല്‍ക്കുന്ന ദൃശ്യം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മൈതാനത്ത് നിരവധി താരങ്ങള്‍ നില്‍കെ വലിയ ശബ്ദത്തോടെ മിന്നലടിക്കുന്നതാണ് ദൃശ്യം. സഹതാരങ്ങളടക്കം ഓടിയെത്തി അവായെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റ താരം മൈതാനത്ത് വച്ചു തന്നെ മരണപ്പെട്ടു.
ക്രിക്കറ്റില്ല, റിസര്‍വ് ബാങ്കില്‍ ജോലിക്കെത്തി ഇഷാന്‍ കിഷന്‍; സെല്‍ഫിയെടുക്കാന്‍ ഓഫീസില്‍ തിരക്ക്
പ്രാദേശിക ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനലില്‍ സാംകോൾട്ട്സും അബു എക്സ് നോങ് സിരിനും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. സാംകോൾട്ട്സ് താരമായിരുന്നു മരിച്ച അവായ്. ഈയിടെയാണ് തായ് മൂന്നാം ഡിവിഷന്‍ ക്ലബായ യാല എഫ്സിയുമായി അവായ് കരാറിലെത്തിയത്. വിവാഹതനായ അവായ്‍ക്ക് മൂന്നു മക്കളുണ്ട്. ഇടിമിന്നലേല്‍ക്കുന്ന ദൃശ്യം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
തായ്‍ലന്‍ഡില്‍ മിന്നല്‍ മരണങ്ങള്‍ അസാധാരണമല്ല. 2020-നും 2024-നും ഇടയിൽ രാജ്യത്തുടനീളം കുറഞ്ഞത് 283 പേർക്കെങ്കിലും മിന്നലേറ്റതായാണ് കണക്ക്. ഇതില്‍ പലരും സംഭവ സ്ഥലത്തു തന്നെ മരിച്ചിട്ടുമുണ്ട്.