തുർക്കിയിലെ ട്രെബ്സോൺ വിമാനത്താവളത്തിലെത്തിയ  മുഹമ്മദ് സലാ. ട്രെബ്സോൺസ്പോർ പ്രസിഡന്റ് എർതുറുൽ ദോഗൻ സമീപം. (REUTERS/Nurgul Gunaydin)

തുർക്കിയിലെ ട്രെബ്സോൺ വിമാനത്താവളത്തിലെത്തിയ  മുഹമ്മദ് സലാ. ട്രെബ്സോൺസ്പോർ പ്രസിഡന്റ് എർതുറുൽ ദോഗൻ സമീപം. (REUTERS/Nurgul Gunaydin)

TOPICS COVERED

  • ലിവർപൂളിലെ ഒൻപത് വർഷത്തെ ചരിത്രപരമായ കരിയറിന് വിരാമമിട്ടുകൊണ്ട് ഈജിപ്ഷ്യൻ താരം മുഹമ്മദ് സല ഫ്രീ ഏജന്റായി തുർക്കി ക്ലബ്ബ് ട്രാൻസൺസ്പോറിലേക്ക്.

ഈജിപ്തിന്‍റെ സൂപ്പര്‍താരം മുഹമ്മദ് സലയെ ഒപ്പം കൂട്ടാന്‍ തുർക്കി ക്ലബ്ബായ ട്രാബ്സൺസ്പോർ. കഴിഞ്ഞ സീസണൊടുവിൽ ലിവർപൂൾ വിട്ട സല ഫ്രീ ഏജന്റായാണ് ക്ലബ്ബിൽ ചേരുന്നത്.

ഫുട്ബോള്‍ മൈതാനത്തെ കൊടുങ്കാറ്റാണ് മുഹമ്മദ് സല. ഈ ലോകകപ്പിലും ഈജിപ്ത് ടീമിന്‍റെ നെടുംതൂണായിരുന്നു ഈ 34 കാരന്‍. തുർക്കി ക്ലബ്ബായ ട്രാബ്സൺസ്പോറിന്‍റെ വിളിപ്പേരാണ് കരിങ്കടൽ കൊടുങ്കാറ്റ്. ഏഴുതവണ തുർക്കിഷ് സൂപ്പർ ലീഗ് കിരീടം നേടിയിട്ടുണ്ട് ട്രാബ്സൺസ്പോർ. . ഇതിൽ ആറെണ്ണവും 1976-നും 1984-നും മധ്യേയായിരുന്നു. 38 വർഷത്തെ കാത്തിരിപ്പിനൊടുവിൽ 2022-ലാണ് അവർ അവസാനമായി ലീഗ് കിരീടം നേടിയത്.  

ലിവര്‍പൂളിനോട് സാലാം പറഞ്ഞ സലയുമായി തുര്‍ക്കി ക്ലബ്ബ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെന്നാണ് വിവരം. 2017 ജൂണിൽ റോമയിൽ നിന്നാണ് സല ലിവർപൂളിലെത്തിയത്. ഒൻപത് വർഷം നീണ്ട കരിയറിൽ ക്ലബ്ബിനൊപ്പം നിരവധി കിരീടങ്ങൾ നേടി. രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങൾ, ചാംപ്യൻസ് ലീഗ്, ക്ലബ്ബ് ലോകകപ്പ്, യുവേഫ സൂപ്പർ കപ്പ്, എഫ്എ കപ്പ്, രണ്ട് ഇഎഫ്എൽ കപ്പുകൾ, കമ്യൂണിറ്റി ഷീൽഡ് എന്നിവ നേടുന്നതിൽ നിർണായക പങ്കുവഹിച്ചു. ഇംഗ്ലണ്ടിലെ കളിജീവിതത്തിനിടെ നാലു തവണ പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ടും, 2018, 2022, 2025 വർഷങ്ങളിൽ പ്രഫഷനൽ ഫുട്ബോളേഴ്സ് അസോസിയേഷന്റെ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരവും ഈജിപ്ഷ്യൻ താരം സ്വന്തമാക്കി. 

ലിവർപൂളിനായി 442 മത്സരങ്ങളിൽനിന്ന് 257 ഗോളുകളും 120 അസിസ്റ്റുകളും സലയുടെ പേരിലുണ്ട്. ഈ ലോകകപ്പിൽ പ്രീ ക്വാർട്ടറിലെത്തിയ ഈജിപ്ത് ടീമിലും സല അംഗമായിരുന്നു. അർജന്റീനയോട് 3-2നാണ് ഈജിപ്ത് തോറ്റത്.

ENGLISH SUMMARY:

Egyptian football superstar Mohamed Salah has completed a high-profile move to Turkish Super Lig club Trabzonspor as a free agent. The 34-year-old forward arrives after concluding a legendary nine-year spell with Premier League giants Liverpool, where he cemented his status as a global icon. During his time at Anfield, Salah made 442 appearances and scored 257 goals, capturing numerous domestic and European titles. His new chapter in Turkey follows a stellar campaign with the Egyptian national team at the 2026 FIFA World Cup, where they reached the Round of 16.