ഫിഫ പുരുഷ ലോക റാങ്കിങ്ങിൽ അർജന്‍റീനയെ പിന്തള്ളി സ്പെയിൻ ഒന്നാം സ്ഥാനത്തെത്തി. മെക്സിക്കോയിൽ 48 ടീമുകൾ പങ്കെടുത്ത ലോകകപ്പ് ആരംഭിച്ച ജൂൺ 11ന് റാങ്കിങ് അവസാനമായി പുതുക്കിയപ്പോൾ അർജന്‍റീനയായിരുന്നു ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനക്കാരായാണ് സ്പെയിൻ ടൂർണമെന്‍റിനെത്തിയത്. 12 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി എര്‍ലിങ്ങ് ഹാളണ്ടിന്‍റെ നോര്‍വെ 19-ാം റാങ്കിലെത്തി. 

നോക്കൗട്ട് ഘട്ടത്തിലെത്തുകയും പ്രീക്വാർട്ടറിൽ കരുത്തരായ ബ്രസീലിനെ അട്ടിമറിക്കുകയും ചെയ്തോടെയാണ് റാങ്കിങ്ങിലെ മുന്നേറ്റം. ക്വാർട്ടറിൽ ഇംഗ്ലണ്ടിനോട് 2–1ന് തോറ്റ് പുറത്തായെങ്കിലും, ലോകകപ്പ് ചരിത്രത്തിലെ മികച്ച മുന്നേറ്റം നടത്തിയാണ് മടങ്ങിയത്. 

 

ലോകകപ്പിലെ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഫ്രാൻസിനെതിരെ ഇംഗ്ലണ്ട് 6–4ന് വിജയിച്ചെങ്കിലും, ഫ്രാൻസും ഇംഗ്ലണ്ടും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ നിലനിർത്തി. പോർച്ചുഗലിനെ മറികടന്ന് ബ്രസീലും മൊറോക്കോയും അഞ്ചും ആറും സ്ഥാനങ്ങളിലെത്തി. റാങ്കിങ്ങിൽ ഏറ്റവും വലിയ ഇടിവ് നേരിട്ടത് ടുണീഷ്യയാണ്. 12 സ്ഥാനങ്ങൾ നഷ്ടമായ അവർ 57-ാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു. 

ENGLISH SUMMARY:

Spain has overtaken Argentina to claim the top spot in the FIFA Men's World Rankings. This shift comes after the latest update, which saw Spain climb due to their strong performance in recent tournaments.