EAST RUTHERFORD, NEW JERSEY - JULY 19: Ferran Torres #7 of Spain celebrates with the FIFA World Cup Winner's Trophy after receiving his medal during the FIFA World Cup 2026 Final match between Spain and Argentina at New York New Jersey Stadium on July 19, 2026 in East Rutherford, New Jersey. David Ramos/Getty Images/AFP (Photo by David Ramos / GETTY IMAGES NORTH AMERICA / Getty Images via AFP)

  • വിജയികള്‍ക്ക് ലോകകപ്പിന്‍റെ യഥാര്‍ഥ സ്വര്‍ണക്കപ്പ് മുത്തമിടാന്‍ നല്‍കുമെങ്കിലും കൈവശം വയ്ക്കാന്‍ ഫിഫ അനുവദിക്കില്ല. ഒറിജിനല്‍ ഫിഫയുടെ മ്യൂസിയത്തില്‍ സൂക്ഷിക്കുകയും പകരം 18 കാരറ്റ് സ്വര്‍ണം പൂശിയ രാജ്യത്തിന്‍റെ പേര് കൊത്തിയ പകര്‍പ്പ് നല്‍കുകയും ചെയ്യും

ത്രില്ലര്‍പ്പോരില്‍ മെസിപ്പടയെ എതിരില്ലാത്ത ഒരുഗോളിന് തകര്‍ത്ത സ്പെയിന്‍ തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ കീശയിലെത്തുക സഹസ്രകോടികളാണ്. 50 മില്യണ്‍ ഡോളര്‍ (ഏകദേശം 481 കോടി രൂപ) ആണ് ചാംപ്യന്‍മാര്‍ക്ക് ലഭിക്കുക. ലോകകപ്പ് ജേതാക്കള്‍ക്ക് ഇതുവരെ ലഭിച്ചതില്‍ വച്ചേറ്റവും വലിയ തുകയാണിത്. റണ്ണര്‍അപ്പായ അര്‍ജന്‍റീനയ്ക്ക് 33 മില്യണ്‍ യുഎസ് ഡോളര്‍  (ഏകദേശം 317 കോടി രൂപ)യും മൂന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ടിന് 29 മില്യണ്‍ യുഎസ് ഡോളറും (ഏകദേശം 279 കോടി രൂപ) ലഭിക്കും. 

നാലാം സ്ഥാനത്തെത്തിയ ഫ്രാന്‍സിന് 27 മില്യണ്‍ യുഎസ് ഡോളറാണ് (ഏകദേശം 259 കോടി രൂപ) സമ്മാനമായി ലഭിക്കുക. ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായ ടീമുകള്‍ക്ക് 19 മില്യണ്‍ യുഎസ് ഡോളര്‍ വീതവും ലഭിക്കും. 

2022 ല്‍ അര്‍ജന്‍റിനയ്ക്ക് 42 മില്യണ്‍ യുഎസ് ഡോള ( ഏകദേശം 347 കോടി രൂപ)റും റണ്ണറപ്പായ ഫ്രാന്‍സിന് 30 മില്യണ്‍ (248 കോടി രൂപ) ഡോളറും, മൂന്നാം സ്ഥാനക്കാരായ ക്രൊയേഷ്യയ്ക്ക് 27 മില്യണ്‍ യുഎസ് ഡോളറും (223 കോടി രൂപ), നാലാമതെത്തിയ മൊറോക്കോയ്ക്ക് 25 മില്യണ്‍ ഡോളറും (206 കോടി രൂപ) ആയിരുന്നു ലഭിച്ചത്.

വിജയികള്‍ക്ക് ലോകകപ്പിന്‍റെ യഥാര്‍ഥ സ്വര്‍ണക്കപ്പ് മുത്തമിടാന്‍ നല്‍കുമെങ്കിലും കൈവശം വയ്ക്കാന്‍ ഫിഫ അനുവദിക്കില്ല. ഒറിജിനല്‍ ഫിഫയുടെ മ്യൂസിയത്തില്‍ സൂക്ഷിക്കുകയും പകരം 18 കാരറ്റ് സ്വര്‍ണം പൂശിയ രാജ്യത്തിന്‍റെ പേര് കൊത്തിയ പകര്‍പ്പ് നല്‍കുകയും ചെയ്യും. ഇതിന് പുറമെ ചാംപ്യന്‍മാര്‍ക്കും കോച്ചിങ് സ്റ്റാഫിനും ഔദ്യോഗിക പ്രതിനിധികള്‍ക്കും സ്വര്‍ണമെഡലും സമ്മാനിക്കും. ഈ വര്‍ഷം മുതല്‍ ഇതിന് പുറമെ പ്രത്യേകം ഡിസൈന്‍ ചെയ്ത ചാംപ്യന്‍ മോതിരവും ഫിഫ സമ്മാനിക്കുന്നു. വജ്രവും നീലക്കല്ലും പതിച്ച മോതിരം സ്വര്‍ണത്തില്‍ തീര്‍ത്താണ്. ഇതിന്‍റെ ഒരു വശത്ത് ലോകകപ്പ് ട്രോഫിയുടെ ചിത്രവും മറുഭാഗത്ത് വിജയികളുടെ വിവരവുമാണ് ആലേഖനം ചെയ്യുക. ‌

ENGLISH SUMMARY:

Spain will receive a record-breaking $50 million (approximately ₹4,184 crore) in prize money after defeating Argentina 1–0 in a thrilling World Cup final to lift their second title. Runners-up Argentina will take home $33 million, while third-placed England and fourth-placed France will receive $29 million and $27 million, respectively. Although the champions get to hoist the authentic solid gold World Cup trophy during celebrations, FIFA retains it in their museum, gifting the winners an 18-karat gold-plated replica instead. Additionally, starting this year, FIFA is introducing a specially designed gold championship ring adorned with diamonds and sapphires for the winning players and coaching staff.