ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്റിനോയ്ക്ക് പിന്തുണയുമായി ആഫ്രിക്കയിലെ ഫുട്ബോള്‍ ഫെഡറേഷനുകള്‍. ഭരണപരമായ വിവാദങ്ങളേക്കാൾ ആഫ്രിക്കൻ ഫുട്ബോളിന്‍റെ വികസനത്തിനാണ് മുൻഗണന നൽകുന്നതെന്നാണ് വാദം. ‌

ലോകകപ്പിന്‍റെ വാണിജ്യാവകാശങ്ങളിൽ സ്വകാര്യ നിക്ഷേപം അനുവദിക്കുന്ന ജിയാനി ഇൻഫാന്റിനോയുടെ നിർദേശമാണ് അടുത്തിടെ വിവാദമായത്. യുവേഫയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ജൂലൈ അവസാനത്തോടെ ഫിഫ പദ്ധതി ഉപേക്ഷിച്ചു. ഇൻഫാന്റിനോ പിന്നീട് ക്ഷമാപണം നടത്തിയിരുന്നെങ്കിലും ദരിദ്ര രാജ്യങ്ങളിലെ ഫുട്ബോൾ ഫെഡറേഷനുകൾക്ക് കൂടുതൽ സാമ്പത്തിക സഹായം എത്തിക്കാനുള്ള മാർഗമായാണ് അദ്ദേഹം പദ്ധതിയെ പ്രതിരോധിച്ചത്. 

വിവാദങ്ങള്‍ക്ക് ശേഷം നടക്കുന്ന ഫിഫയുടെ ആദ്യ ടൂര്‍ണമെന്റാണ് വനിതാ അണ്ടര്‍ 20 ലോകകപ്പ്. പോളണ്ടില്‍ ആരംഭിച്ച ജൂനിയര്‍ ലോകകപ്പിന് എത്തിയപ്പോഴാണ് ആഫ്രിക്കന്‍ ഫെഡറേഷനുകള്‍ ഇന്‍ഫന്റിനോയ്ക്ക് വാക്കാല്‍ പിന്തുണ അറിയിച്ചത്. രാഷ്ട്രിയ അധികാരത്തര്‍ക്കങ്ങള്‍ക്കപ്പുറം ആഫ്രക്കന്‍ ഫുട്ബോളിന്‍റെ വികസനത്തിനും സാമ്പത്തിക നിക്ഷേപങ്ങള്‍ക്കുമാണ് മുന്‍ഗണന നല്‍കുന്നതെന്ന് ബെനിന്‍ ഫുട്ബോള്‍ പ്രസി‍‍ഡന്റ് മാര്‍സെലിന്‍ ബൊക്കോവ് വ്യക്തമാക്കി.

2027ല്‍ വിണ്ടും തിര‍ഞ്ഞടുപ്പിനെ നേരിടാനൊരുങ്ങുന്ന ഇന്‍ഫന്റീനോയ്ക്ക് ആഫ്രിക്കയുടെ പിന്തുണ നിര്‍ണയകമാണ്.  എന്നാല്‍ തിരഞ്ഞെടുപ്പില്‍ ബെനിൻ ഇൻഫാന്റിനോയെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് പ്രതികരിക്കാൻ സമയമായിട്ടില്ലെന്നായിരുന്നു ബൊക്കോവിന്റെ മറുപടി. അണ്ടർ-20 വനിതാ ലോകകപ്പിൽ ബെനിൻ, നൈജീരിയ, ഘാന, ടാൻസാനിയ എന്നീ നാല് ആഫ്രിക്കൻ ടീമുകളാണ് മത്സരിക്കുന്നത്. 

ENGLISH SUMMARY:

FIFA President Gianni Infantino has received support from African Football Federations amidst ongoing administrative controversies. They prioritize the development of African football over political disputes, seeing Infantino's initiatives as beneficial for financial growth in the region.