scaloni
  • തോല്‍വി ഉറപ്പിച്ചിടത്തുനിന്നാണ് സ്കലോണിയുടെ ചൂതാട്ടത്തില്‍ കഴിഞ്ഞ മല്‍സരങ്ങളിലൊക്കെ പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് അര്‍ജന്റീന വിജയിച്ചത്.

കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്ന സ്പെയിനിന്റെ ഏറ്റവും വലിയ വെല്ലുവിളി അര്‍ജന്റൈന്‍ പരിശീലകന്‍ ലയണല്‍ സ്കലോണി എന്ന ചാണക്യന്റെ തന്ത്രങ്ങളെ  മറികടക്കുക എന്നതാകും. തോല്‍വി ഉറപ്പിച്ചിടത്തുനിന്നാണ് സ്കലോണിയുടെ ചൂതാട്ടത്തില്‍ കഴിഞ്ഞ മല്‍സരങ്ങളിലൊക്കെ പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് അര്‍ജന്റീന വിജയിച്ചത്.  

'നാളെ എന്ത് തന്നെ സംഭവിച്ചാലും...'; ഫൈനലിന് മുന്‍പ് വൈകാരിക കുറിപ്പുമായി മെസി; വിരമിക്കല്‍ സൂചന?

എതിരാളികള്‍ ഗോളടിച്ച് മുന്നേറിയാല്‍.. അര്‍ജന്റീന പിന്നിലായാല്‍...പിന്നെ കണ്ടറിയുക തന്നെ കളി കയ്യിലാക്കുന്ന  സ്കലോണിയുടെ ചാണക്യസൂത്രങ്ങള്‍...  ഈ മനുഷ്യന്‍ വ്യത്യസ്തനാണ്. അര്‍ജന്റീനയുടെ ഗോളാഘോഷങ്ങളില്‍ നിങ്ങള്‍ ഒരു പക്ഷെ ഈ മനുഷ്യനെ കണ്ടെന്നുവരില്ല. മതി മറന്ന ആഘോഷമോ, അതിവൈകാരികപ്രകടനങ്ങളോ ഇല്ല... ടച്ച് ലൈനിനപ്പുറം ഫൈനല്‍ വിസില്‍ വരെയെന്തെന്ന് കണക്കൂകൂട്ടി തന്ത്രങ്ങള്‍ മെനയുന്ന ബുദ്ധിരാക്ഷസന്‍. 

Scaloni-messi

ഈജിപ്തിനെതിരായ കളിയില്‍  രണ്ട് ഗോളിന് പിന്നിലായി കടുത്ത അര്‍ജന്റീന ആരാധകര്‍ പോലും തോല്‍വി ഉറപ്പിച്ച സമയം. മെസിയിലേക്ക് പന്തെത്താതെ നോക്കിയും പന്തെത്തിയാല്‍ മുന്നോട്ട് പോകാനാകാത്തവിധം മൂന്നോ നാലോ പേര്‍ വളഞ്ഞും തീര്‍ത്ത പ്രതിരോധം. സ്കലോണി കുലുങ്ങിയില്ല, വിമര്‍ശകരെ പോലും വിസ്മയിപ്പിച്ച മൂന്ന് മാറ്റങ്ങള്‍... നീക്കോ ഗോണ്‍സാലസും ലൗട്ടാരോ മാര്‍ട്ടിനസും മൊണ്ടിയേലും പകരക്കാരായി. കളി മാറി. സെന്റര്‍ സ്ട്രൈക്കറായിരുന്ന മെസി വലതുവിങ്ങിലേക്ക്. 13 മിനിറ്റിനിടെ മൂന്ന് ഗോളുകള്‍. മൂന്ന് മാറ്റങ്ങള്‍ മൂന്ന് ഗോളുകള്‍ക്ക് വഴിയൊരുക്കി. 

സെമി ഫൈനല്‍ ഇംഗ്ലണ്ടിനെതിരേയും പിന്നില്‍ നിന്ന് തിരിച്ചടിച്ച് നേടിയ വിജയത്തില്‍ കണ്ടത് സ്കലോണിയന്‍ തന്ത്രങ്ങള്‍. ലോകകപ്പിലെ നോക്കൗട്ട് മല്‍സരങ്ങളില്‍ ലൗട്ടാരോ സൂപ്പര്‍ സബായി ഇറങ്ങി കളി മാറ്റുമ്പോള്‍  ആദ്യ ഇലവനില്‍ തുടര്‍ച്ചയായി അവസരം നല്‍കി യൂലിയന്‍ അല്‍വാരസിനെ പഴയ ഫോമിലേക്കെത്തിച്ചു. കളിയുടെ ഒഴുക്കിനനുസരിച്ച് എതിരാളികളുടെ താളം തെറ്റിക്കുന്ന ഫോര്‍മേഷന്‍ ചെയ്‍ഞ്ചും കളി വേഗം മാറ്റുന്ന തന്ത്രങ്ങളും...

മെസിക്കൊപ്പം പോസ് ചെയ്ത ഒരേയൊരു കുട്ടിത്താരം അല്ല യമാല്‍; ഇവരുമുണ്ട്

സ്കലോണിയുടെ കീഴില്‍ കളിച്ച ആറില്‍ അഞ്ച് ടൂര്‍ണമെന്റിലും അര്‍ജന്റീന ഫൈനല്‍ കളിച്ചു. സ്പെയിനിന് പേടിച്ചേ മതിയാകു.... സ്പാനിഷ് കോച്ച് ലൂയിസ് ഡി ലാ ഫുവന്റെയ്ക്ക് കീഴില്‍ കോച്ചിങ് അക്കാഡമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ സ്കലോണി ആശാനെ വെല്ലുന്ന ശിഷ്യനാണ്. പന്ത് കയ്യില്‍ വച്ച് കളി നിയന്ത്രിക്കുന്ന സ്പാനിഷ് വിരുതിന്, മറുപണി സ്കലോണിയുടെ തലയില്‍ എപ്പോഴെ റെഡിയായിരിക്കും. ഫൈനല്‍ വിസില്‍ മുഴങ്ങിയാലെ അടിച്ചുകൂട്ടിയ ഗോളെണ്ണം തിരിച്ച് വാങ്ങിയില്ലെന്ന് ഉറപ്പിക്കാനാകു.

ENGLISH SUMMARY:

Argentina's tactical brilliance in the World Cup final hinges on coach Lionel Scaloni, whose strategic adjustments and composed demeanor have consistently turned matches around, even from deficit positions. Known as a master tactician, Scaloni demonstrated his expertise against Egypt and England by executing decisive substitutions and formation changes that ultimately secured victory. With Argentina reaching the final in five of the six tournaments under his leadership, Scaloni now faces Spain, a team whose coach, Luis de la Fuente, previously trained him. As the final approaches, Spain must be wary of Scaloni’s unpredictable game plans, which have repeatedly dismantled opponents throughout this tournament.