messi-insta-post
  • ലോകകപ്പ് ഫൈനലിന് മുന്‍പ് വൈകാരിക കുറിപ്പുമായി അര്‍ജന്‍റീനന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസി.

ലോകകപ്പ് ഫൈനലിന് മുന്‍പ് വൈകാരിക കുറിപ്പുമായി അര്‍ജന്‍റീനന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസി. ഇക്കാലമത്രയും ആസ്വദിച്ച് കളിച്ചെന്നും ടീമിനെ കുടുംബമായി കണ്ടെന്നും മെസി കുറിച്ചു. നാളെ എന്തായാലും മറക്കാനാത്ത ചരിത്രമാകും അതെന്നും മെസിയുടെ കുറിപ്പിലുണ്ട്. മുഴുവന്‍ ടീം അംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രത്തോടെയാണ് മെസിയുടെ കുറിപ്പ്. 

ടീമിനെ കുടുംബം എന്നാണ് മെസി വിശേഷിപ്പിക്കുന്നത്. മെസിയുടെ അവസാന ലോകകപ്പാകുമിതെന്നാണ് കരുതുന്നത്. ഈ മല്‍സരത്തോടെ അദ്ദേഹം രാജ്യാന്തര മല്‍സരങ്ങളില്‍ നിന്നും വിരമിക്കാനുള്ള സാധ്യതയുമുണ്ട്. കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെ, 

'ഇക്കാലത്തിനിടയില്‍വെച്ച് ഏറ്റവും മനോഹരമായ കാര്യം കിരീടങ്ങൾ മാത്രമായിരുന്നില്ല. അതിലേക്കുള്ള ആ യാത്ര കൂടിയായിരുന്നു. ടീമിനൊപ്പം ഓരോ ദിവസവും പങ്കിടുക, ഒരുമിച്ച് പോരാടുക, ഓരോ ചുവടും ആസ്വദിക്കുക. ടീമിനെ ഒരു കുടുംബമായി നിലനിർത്താൻ കഠിനാധ്വാനം ചെയ്യുന്ന എന്റെ സഹതാരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും മറ്റ് ജീവനക്കാർക്കും നന്ദി. നാളെ എന്ത് തന്നെ സംഭവിച്ചാലും, ഈ ടീം ഇതിനോടകം തന്നെ നമുക്കൊരിക്കലും മറക്കാനാകാത്ത, ആർക്കും മായ്ക്കാനാകാത്ത ഒരു ചരിത്രം എഴുതിക്കഴിഞ്ഞു. കമോൺ അർജന്റീന!'

അതേസമയം, ഫുട്ബോളിലെ ലോകചാംപ്യന്‍മാരെ നിശ്ചയിക്കാനുള്ള മല്‍സരം നാളെ നടക്കും. നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്‍റീനയ്ക്ക് മുന്‍ ലോകകപ്പ് ജേതാക്കളായ സ്പെയിനിനാണ് എതിരാളി. ന്യൂയോർക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തിൽ  ഇന്നുരാത്രി പന്ത്രണ്ടരയ്ക്കാണ് മല്‍സരം.  

ENGLISH SUMMARY:

Ahead of the World Cup final against Spain, Argentina captain Lionel Messi shared an emotional message reflecting on his journey and emphasizing the bond within his team, which he describes as a family. Often considered his final World Cup appearance, this match could also mark Messi's retirement from international football. In his heartfelt note, Messi expressed gratitude to his teammates and support staff, stating that the collective journey has been more meaningful than the trophies themselves. The highly anticipated final is set to take place at the New York/New Jersey Stadium tonight at 12:30 AM.