ലോകകപ്പ് ഗോൾവേട്ടയിൽ ലയണല്‍ മെസിയെ മറികടന്ന് കിലിയന്‍ എംബപെ. 22 ഗോളുകളെന്ന ചരിത്രനേട്ടം എംബപെ സ്വന്തമാക്കി. 22 ലോകകപ്പ് മല്‍സരങ്ങളില്‍ നിന്നാണ് അത്രതന്നെ ഗോളുകളും നേടിയത്. സീസണില്‍ ചാംപ്യന്‍സ് ലീഗ്, ലാ ലീഗ ഗോള്‍ഡന്‍ ബൂട്ടുകള്‍ നേടിയ എംബപെയ്ക്ക് ലോകകപ്പ് ഗോള്‍ഡന്‍ ബൂട്ടും നേടാനായാല്‍ ചരിത്രംകുറിക്കാം.
ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ലൂസേഴ്സ് ഫൈനലിൽ ഇരട്ടഗോൾ നേടിയതോടെയാണ് ഫ്രാൻസിന്റെ കിലിയൻ എംബപെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായത്. ഇതോടെ ലോകകപ്പിൽ എംബപെയുടെ ഗോൾനേട്ടം 22 ആയി. 21 ഗോളുകളുള്ള മെസ്സിയെയാണ് 27 കാരനായ എംബപെ മറികടന്നത്. രണ്ടുഗോള്‍ നേടിയ എംബപെ ഒരുഗോളിന് വഴിയൊരുക്കുകയും ചെയ്തു.
ടൂര്‍ണമെന്റ് ഗോള്‍ നേട്ടത്തിലും എംബപെ മെസിയെ മറികടന്നു. ഗോള്‍ഡന്‍ ബൂട്ട് റേസില്‍ 10 ഗോളും നാല് അസിസ്റ്റുമായി എംബപെ മുന്നിലെത്തി. എട്ടുഗോളും നാല് അസിസ്റ്റുമായി മെസി രണ്ടാം സ്ഥാനത്താണ്. സ്പെയിനിനെതിരെ ഫൈനല്‍ കളിക്കാനിറങ്ങുമ്പോള്‍ കിരീടത്തിനൊപ്പം ഗോള്‍ഡന്‍ ബൂട്ടും ഇനി മെസിക്ക് ലക്ഷ്യം വയ്ക്കാം. എംബപെയ്ക്ക് 10 ഗോളും നാല് അസിസ്റ്റുമുള്ളതിനാല്‍ മെസിക്ക് രണ്ട് ഗോള്‍ നേടിയാല്‍ മാത്രം എംബപെയെ മറികടക്കാന്‍ സാധിക്കില്ല. ഗോളിനൊപ്പം ഗോളടിക്കാന്‍ സഹായിക്കുകയും ചെയ്താലോ ഗോള്‍ഡന്‍ ബൂട്ട് മെസിയിലേക്ക് എത്തുകയുള്ളൂ.